
ന്യൂഡല്‍ഹി: മികച്ച നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് രാംകോ സിന്റ്‌സ് ഓഹരി വെള്ളിയാഴ്ച നേട്ടത്തിലായി. 7.8 ശതമാനം ഉയര്‍ന്ന് 842.60 രൂപയിലാണ് സ്‌റ്റോക്കുള്ളത്. 150.60 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 27.33 ശതമാനം അധികം. വരുമാനം 50.71 ശതമാനം നേട്ടത്തില്‍ 2558.68 കോടി രൂപയിലെത്തി. സിമന്റ്, ഡ്രൈ മോര്‍ട്ടാര്‍ ഉത്പന്ന വില്‍പന 4.7 ദശലക്ഷം ടണ്ണാണെന്ന് കമ്പനി അറിയിക്കുന്നു.
2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള അറ്റാദായം 64.31 ശതമാനം താഴ്ന്ന് 314.52 കോടി രൂപയായി. സര്‍ക്കാര്‍ ചെലവഴിക്കല്‍ കാരണം മീഡിയം ടേമില്‍ സിമന്റ് ഡിമാന്റ് ഉയരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
സിമന്റ് വില്‍പന പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നെന്ന് യെസ് സെക്യൂരിറ്റീസ് വിലയിരുത്തി. 3.7 ദശലക്ഷം ടണ്‍ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. മാത്രമല്ല ചെലവ് ടണ്ണിന് 29 ശതമാനം താഴ്ന്നു.
ഇതോടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനായി. 1 വര്‍ഷത്തില്‍ 19 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്. 2023 ലെ റിട്ടേണ്‍ 16 ശതമാനം.