ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ശേഷി വിപുലീകരണ പദ്ധതികളുമായി രാംകോ സിമന്റ്‌സ്

ഡൽഹി: ശേഷി വിപുലീകരിക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,200-1,300 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അറിയിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന സിമന്റ് നിർമ്മാതാക്കളായ രാംകോ സിമന്റ്‌സ്. 2022 ലെ കണക്കനുസരിച്ച് കമ്പനിയുടെ അറ്റ ​​കടം 3,800 കോടി രൂപയാണെന്നും, 2023 സാമ്പത്തിക വർഷത്തിൽ 500 കോടി രൂപ തിരിച്ചടയ്ക്കാൻ തങ്ങൾ പദ്ധതിയിടുന്നതായും കമ്പനി പറഞ്ഞു. കമ്പനിയുടെ കുർണൂൽ പ്ലാന്റിൽ ക്ലിങ്കർ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം നടന്നുവരികയാണെന്നും ഇതോടെ തങ്ങളുടെ ക്ലിങ്കർ ശേഷി 13.65 എംടിപിഎ ആയി ഉയർന്നതായും കമ്പനി അറിയിച്ചു. സിമന്റ് ഗ്രൈൻഡിംഗ് സൗകര്യം, 6 മെഗാവാട്ട് വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം (WHRS), 18 MW ടിപിപി, എന്നിവ 2023 സാമ്പത്തിക വർഷത്തിൽ കമ്മീഷൻ ചെയ്യുമെന്നും, ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്ന കർണാടകയിൽ 300-305 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും ശേഷി വിപുലീകരണത്തിന്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് കമ്പനി പറഞ്ഞു.

അടിസ്ഥാന സൗകര്യ പദ്ധതികൾ ഉയർന്നു തുടങ്ങിയതിനാൽ കമ്പനി നടപ്പ് സാമ്പത്തിക വർഷത്തിൽ 15 ശതമാനം വോളിയം വളർച്ച കൈവരിക്കുമെന്ന് രാംകോ സിമന്റ്സ് അറിയിച്ചു. 13.0 എംടിപിഎയുടെ മൊത്തം ഉൽപ്പാദന ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സിമന്റ് ഉൽപ്പാദകരാണ് രാംകോ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ രാംകോ സിമന്റ്സ് ലിമിറ്റഡ്.

X
Top