തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നപ്പോള്‍ പിന്‍ബലമായത് അദാനി ഗ്രൂപ്പ് ഓഹരികള്‍

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായപ്പോള്‍ പിന്‍ബലമായത് അദാനി ഗ്രൂപ്പ് ഓഹരികള്‍. യുഎസ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നടത്തിയ 15,446 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിസന്ധി വിട്ടുയരാന്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചത്. തുടര്‍ന്ന് ഗ്രൂപ്പ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു.

ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസ് തിങ്കളാഴ്ച 5.45 ശതമാനം നേട്ടത്തില്‍ 1982 രൂപയിലാണ് ക്ലോസ് ചെയ്തത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 5% അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

നേരത്തെ അദാനിഗ്രൂപ്പ് പ്രമോട്ടര്‍മാരില്‍ നിന്നും ജിക്യുജി ഓഹരികള്‍ ഏറ്റെടുത്തിരുന്നു. 5,460 കോടി രൂപയുടെ അദാനി എന്റര്‍പ്രൈസസ്, 5,282 കോടി രൂപയുടെ അദാനി പോര്‍ട്ട്സ് & സെസ്, 2,806 കോടി രൂപയുടെ അദാനി ഗ്രീന്‍ എനര്‍ജി, 1,898 കോടി രൂപയുടെ വൈദ്യുതി വിതരണക്കാരായ അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് ഗ്രൂപ്പ് പ്രമോട്ടര്‍മാര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച, സെന്‍സെക്സ് 415.49 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 60224.46 ലെവലിലും നിഫ്റ്റി 117.20 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17711.50 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

X
Top