ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മികച്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യന്‍ ഹോട്ടല്‍സ് ബുധനാഴ്ച 1 ശതമാനം ഉയര്‍ന്നു. നിലവില്‍ 268 രൂപയിലാണ് ഓഹരിയുള്ളത്. തുടര്‍ന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ മോതിലാല്‍ ഓസ്വാളും എഡില്‍വേയ്‌സും ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്‍കി.

320 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശം. 18 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതേസമയം എഡില്‍വേയ്‌സ് 16.1 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടുതന്നെ 316 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. ജൂണിലവസാനിച്ച പാദത്തില്‍ മൊത്തം ലാഭം 170 കോടി രൂപയാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. പ്രീ കോവിഡ് ലെവലിനേക്കാള്‍ ഒക്യുപ്പെന്‍സി റേറ്റ് ഉയര്‍ന്നതാണ് കാരണം.

ഇതോടെ വരുമാനം 249.45 ശതമാനം ഉയര്‍ന്ന് 1293 കോടി രൂപയായി. അടുത്ത പാദങ്ങളിലും നേട്ടം തുടരാനാകുമെന്ന് കമ്പനി എംഡി പുനീത് ചത്വാല്‍ പറഞ്ഞു.

X
Top