വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് തയ്യാറാകുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയർലൈൻ ആകാശം തൊടാൻ ഒരുങ്ങുന്നു. ജൂലൈ ആദ്യം തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ അറിയിച്ചു
കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ ജൂലായിൽ പറന്നുയരുമെന്നാണ് റിപ്പോർട്ട്. 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആകാശ എയർലൈൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആകാശ എയർലൈൻ ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8ഉം 53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200ഉം ആയിരിക്കും. വിമാനത്തിൽ അധിക ലെഗ് സ്പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും. ജൂലൈ ആദ്യം തന്നെ വിമാനത്തിലെ ഭക്ഷണ മെനു എന്താണെന്ന് അറിയിക്കും.
2023ന്റെ അവസാനത്തോടെ അന്താരാഷ്ട്ര സർവീസ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഒരു ആഭ്യന്തര വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉണ്ടായിരിക്കണം. എണ്ണവില വർധനവും രൂപയുടെ മൂല്യത്തകർച്ചയും ആകാശ എയർലൈനിനെ ബാധിച്ചിട്ടെല്ലെന്നും ഡ്യൂബ് പറഞ്ഞു. 2023 മാർച്ചിൽ 18 വിമാനങ്ങളുമായി സർവീസ് നടത്താൻ കമ്പനി ലക്ഷ്യമിടുന്നു. അപ്പോഴേക്കും ജീവനക്കാരുടെ എണ്ണം ഏകദേശം 2000 ആയിരിക്കുമെന്നും ഡ്യൂബ് വ്യക്തമാക്കി. രണ്ട് വിമാനങ്ങളുമായി പറന്നുയരുന്ന എയർലൈനിൽ നിലവിൽ 250 ജീവനക്കാരുണ്ട്. ഇതിൽ 40 മുതൽ 50 പൈലറ്റുമാരും ഉൾപ്പെടുന്നു എന്ന് ഡ്യൂബ് പറഞ്ഞു.

X
Top