ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

റാഡോ ക്യാംപെയ്നിൽ ഹൃഥ്വിക് റോഷനും കത്രീന കൈഫും

കൊച്ചി: ഉത്സവ സീസണിൽ പുതിയ ക്യാംപെയ്നുമായി സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ. ആഗോള ഐക്കണുകളായ ഹൃഥ്വിക് റോഷനും കത്രീന കൈഫും ഒന്നിച്ചാണ് റാഡോയുടെ പുതിയ പ്രചരണം. സോഫിസ്റ്റിക്കേറ്റഡ് ടൈം പീസുകൾ ആണ് ഇവർ രണ്ടുപേരും ചേർന്ന് ദി ടൈം ഈസ് നൗ എന്ന പ്രചരണത്തിലൂടെ അവതരിപ്പിക്കുന്നത്. സിഗ്നേച്ചർ ഹൈടെക് സെറാമിക് കൊണ്ടും ആഡംമ്പര ഡിസൈനുകൾ കൊണ്ടും രൂപകല്പന ചെയ്തത ടൈം പീസുകളാണ് റാഡോയുടേത്.

സ്പോർട്ടിയും ഏറെ പരിഷ്കരിക്കപ്പെട്ടതുമായ മോഡലാണ് റാഡോ ക്യാപ്റ്റൻ കുക്ക് ഹൈടെക് സെറാമിക് ക്രോണോഗ്രാഫ് വാച്ച്, സോഫിസ്റ്റിക്കേറ്റഡ് രൂപവും അത്യന്തം കൃത്യതയാർന്ന പ്രകടനവും സമ്മാനിക്കുന്ന മോഡൽ മാറ്റ് ബ്ലാക്ക് 43 എംഎം മോണോബ്ലോക്ക് ഹൈടെക് സെറാമിക് കേസ് പോളിഷ് ചെയ്ത റോസ് ഗോൾഡ് നിറത്തിലുള്ള ആക്സെന്റ്സുമായി ജോടിയാക്കിയിരിക്കുന്നു.

ഭാരം കുറഞ്ഞതും സ്ക്രാച്ച് റെസിസ്റ്റന്റുമായ വാച്ച്, മാറ്റ് ബ്ലാക്ക് പോളിഷ് ചെയ്ത ഹൈടെക് സെറാമിക് ബ്രേസ്ലെറ്റിൽ അവതരിപ്പിച്ചിരിക്കുന്നു. അനായാസവും സുരക്ഷിതവുമായി അണിയാൻ ത്രീ-ഫോൾഡ് ടൈറ്റാനിയം ക്ലാസിപ്പും നൽകിയിട്ടുണ്ട്. റാഡോ ഓട്ടോമാറ്റിക് കാലിബ്രെ ആർ801 ക്രോണോഗ്രാഫ് മികച്ച കൃത്യതയും ഉറപ്പ് വരുത്തുന്നു. ബെസെലിന് ചുറ്റും 60 ഫുൾ-കട്ട് ടോപ്പ് വെസ്സെൽട്ടൺ വജ്രങ്ങളും തിളങ്ങുന്ന തവിട്ട് നിറത്തിലുള്ള മദർ-ഓഫ്-പേൾ ഡയലിൽ 11 വജ്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന റാഡോ സെൻട്രിക്സ് ഡയമണ്ട്സ് വാച്ച് ആകർഷണീയത നിറഞ്ഞു നില്കും വിധം രൂപകല്പന ചെയ്ത ഒരു ടൈം പീസാണ്.

X
Top