ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കളിപ്പാട്ട വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ തേരോട്ടം

കൊച്ചി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ ചൈനയുടെ തളർച്ച മുതലെടുത്ത് ഇന്ത്യയുടെ വൻമുന്നേറ്റം. ആഗോള മേഖലയിലെ മുൻനിര കളിപ്പാട്ട നിർമ്മാണ കമ്പനികൾ ചൈനയിൽ നിന്ന് നിക്ഷേപം പിൻവലിച്ച് ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കിയതോടെ കയറ്റുമതി രംഗത്തും വൻ നേട്ടമാകുന്നു. 2014-15 സാമ്പത്തിക വർഷത്തിനും 2022-23 വർഷത്തിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ 239 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ 52 ശതമാനം ഇടിവുണ്ടായി. ആഭ്യന്തര കളിപ്പാട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ചൈനയ്ക്കൊപ്പം പുതിയ ഒരു നിർമ്മാണ കേന്ദ്രം കൂടി വേണമെന്ന ആഗോള നിക്ഷേപകരുടെ നിലപാടുമാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതും രാജ്യത്ത് വില്ക്കുന്ന കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ്(ബി.ഐ.എസ്) അംഗീകാരം നിർബന്ധമാക്കിയതും അനുകൂലമായി. ഇക്കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ 70 ശതമാനം കസ്റ്റംസ് തീരുവയാണ് ഏർപ്പെടുത്തിയത്.
ബി.ഐ.എസ് നിബന്ധന ചൈനയ്ക്ക് വിനയായി
ബി.ഐ.എസ് നിബന്ധന ഏർപ്പെടുത്തുന്നതിന് മുൻപ് ആഭ്യന്തര വിപണിയിൽ വില്ക്കുന്ന 80 ശതമാനം കളിപ്പാട്ടങ്ങളും ചൈനയിൽ നിന്നാണ് എത്തിയിരുന്നത്. എന്നാൽ പത്ത് വർഷം മുൻപ് ബി.ഐ.എസ് നിർബന്ധമാക്കിയതോടെ ചൈനീസ് കളിപ്പാട്ടങ്ങളുടെ വില്പന കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം ഇറക്കുമതിക്ക് ഉയർന്ന എക്സൈസ് തീരുവയും ഏർപ്പെടുത്തിയതോടെ ആഭ്യന്തര ഉത്പാദകരുടെ മത്സരക്ഷമത ഗണ്യമായി മെച്ചപ്പെട്ടു.
നിലവിൽ ആഗോള വിപണിയിലെ മുൻനിരക്കാരായ ഹാസ്‌ബ്രോ, മാറ്റൽ, സ്പിൻമാസ്റ്റർ, ‌‌ഏർളി ലേണിംഗ് സെന്റർ എന്നിവർ ഇന്ത്യൻ കമ്പനികളിൽ നിന്നാണ് ഉത്പന്നങ്ങൾ വാങ്ങുന്നത്. കളിപ്പാട്ട ഉത്പാദന മേഖലയിലെ ആഗോള ഭീമൻമാരായ ഇറ്റലിയിലെ ഡ്രീം പ്ളാസ്‌റ്റ്, മൈക്രോപ്ളാസ്‌റ്റ്, ഇൻകാസ് എന്നിവ ചൈനയിലെ നിക്ഷേപം ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്.
2028ൽ 25,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം
അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെ കയറ്റുമതി മൂല്യം 25,000 കോടി രൂപയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 17,000 കോടി രൂപയാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനം.

X
Top