Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ക്ലാസിക്കല്‍ ചെസ്സില്‍ പുതുചരിത്രമെഴുതി പ്രഗ്നാനന്ദ; നോര്‍വെ ചെസിൽ കാള്‍സനെതിരേ ചരിത്ര ജയം

നോര്‍വെ ചെസ് ടൂര്ണമെന്റില് ലോക ഒന്നാം നമ്പര് താരം മാഗ്നസ് കാള്സനെ തോല്പ്പിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ.

ക്ലാസിക്കല് ചെസ്സില് കാള്സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്നാനന്ദ 9-ല് 5.5 പോയിന്റ്സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോല്വിയോടെ കാള്സന് പോയിന്റ് പട്ടികയില് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ക്ലാസിക്കല് ചെസ്സില് ലോക ഒന്നാം നമ്പര് താരത്തിനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മത്സരാര്ഥികള്ക്ക് നീക്കങ്ങള് നടത്തുന്നതിന് കൂടുതല് സമയം അനുവദിക്കുന്ന ഗെയിമുകളെയാണ് ക്ലാസിക്കല് ചെസ്സ് എന്ന് വിളിക്കുന്നത്. ക്ലാസിക്കല് ചെസ്സില് ഇരുവരും മുന്പ് മൂന്ന് തവണ നേര്ക്കുനേര് വന്നപ്പോഴും സമനിലയായിരുന്നു ഫലം.

മത്സരത്തില് കൂടുതല് സമയവും പിന്നില് നിന്ന ശേഷമാണ് പ്രഗ്നാനന്ദ ജയിച്ചുകയറിയത്. കഴിഞ്ഞ വര്ഷം ലോക ചാമ്പ്യന്ഷിപ്പില് കാള്സനോട് ഏറ്റ തോല്വിക്കുള്ള തിരിച്ചടി കൂടിയായിത്. ക്ലാസിക്കല് ചെസ്സില് കാള്സനെ തോല്പ്പിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ.

അതിനിടെ വനിതകളുടെ മത്സരത്തില് പ്രഗ്നാനന്ദയുടെ സഹോദരി ആര്. വൈശാലിയും 5.5 പോയിന്റോടെ ഒന്നാമതെത്തി. അന്ന മുസിചുക്കിനെതിരേ സമനില പിടിച്ചതോടെയാണിത്.

അമേരിക്കന് ഗ്രാന്ഡ് മാസ്റ്റര് ഫാബിയോ കറുവാനയാണ് പ്രഗ്നാനന്ദയ്ക്ക് പിറകില് രണ്ടാംസ്ഥാനത്ത്. ചൈനയുടെ ഡിങ് ലിറനെ തോല്പ്പിച്ചാണ് കറുവാന സ്ഥാനം മെച്ചപ്പെടുത്തിയത്.

X
Top