ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ക്വാളിറ്റി പവറിന്റെ ലിസ്റ്റിംഗ്‌ ഫെബ്രുവരി 24ലേക്ക്‌ നീട്ടിവെച്ചു

ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്‌ച എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഇന്നലെ നടത്താനിരുന്ന ലിസ്റ്റിംഗ്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി 14 മുതല്‍ 18 വരെ നടന്ന ഈ ഐപിഒ 1.29 മടങ്ങ്‌ മാത്രമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

നിലവില്‍ ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 0.47 ശതമാനം ഡിസ്‌കൗണ്ടാണുള്ളത്‌. 425 രൂപ ഇഷ്യു വിലയുള്ള ഓഹരി നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌ 423 രൂപയിലാണ്‌.

ഗ്രേ മാര്‍ക്കറ്റിലെ സൂചന കണക്കിലെടുത്താല്‍ ഈ ഓഹരി നഷ്‌ടത്തോടെയോ കാര്യമായ വില വ്യത്യാസമില്ലാതെയോ ലിസ്റ്റ്‌ ചെയ്യാനാണ്‌ സാധ്യത.

ഐപിഒ തുടങ്ങുന്നതിന്‌ മുമ്പ്‌ 135 രൂപ വരെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമുണ്ടായിരുന്നു. പിന്നീട്‌ പ്രീമിയം കുത്തനെ കുറയുകയും ഒടുവില്‍ അത്‌ ഡിസ്‌കൗണ്ടിലെത്തുകയും ചെയ്‌തു. 858.70 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിച്ചത്‌.

225 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 623.70 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ. പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കുന്ന തുക മെഹ്‌റു ഇലക്‌ട്രിക്കല്‍ ആന്റ്‌ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്‌ എന്ന കമ്പനി ഏറ്റെടുക്കാനായും പ്രവര്‍ത്ത മൂലധനത്തിനായും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി കൈവരിച്ച ശരാശരി പ്രതിവര്‍ഷ വരുമാന വളര്‍ച്ച 28 ശതമാനമാണ്‌. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 182.64 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 300.6 കോടി രൂപയായി വളര്‍ന്നു.

ഇക്കാലയളവില്‍ ലാഭം 46.11 കോടി രൂപയില്‍ നിന്നും 57.9 കോടി രൂപയായി ഉയരുകയും ചെയ്‌തു.

X
Top