അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ക്യുഐപി ഫണ്ട് സമാഹരണം ജൂലൈയില്‍ അഞ്ച് വര്‍ഷത്തെ ഉയരത്തില്‍

മുംബൈ: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റുകള്‍ (ക്യുഐപി) വഴി ജൂലൈയില്‍ ഇതുവരെ പത്ത് കമ്പനികള്‍ 30,470 കോടി രൂപ സമാഹരിച്ചു. 2020 സെപ്തംബറിന് ശേഷമുള്ള മികച്ച പ്രതിമാസ പ്രകടനമാണിത്.

ലിസ്റ്റ് ചെയ്ത കമ്പനികള്‍ നിക്ഷേപ സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ മുന്നേറ്റത്തിന് കാരണം, മാര്‍ക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. മിതമായ വരുമാനമാത്രം ലക്ഷ്യം വച്ച് സ്ഥാപന നിക്ഷേപകര്‍ ഓഫറുകളില്‍ താല്‍പര്യം പ്രകടിപ്പിച്ചതും തുണയായി.

ജൂലൈയിലെ പ്രധാന ആകര്‍ഷണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെക്കോര്‍ഡ് ക്യുഐപി ആയിരുന്നു. ജൂലൈ 17 ന് നടന്ന ഓഫറില്‍ ബാങ്ക് ഏകദേശം 25,000 കോടി രൂപയാണ് സമാഹരിച്ചത്. ഇത് ഒരു സ്ഥാപനം ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ക്യുഐപിയാണ്.

മാത്രമല്ല നിക്ഷേപകരുടെ താല്‍പ്പര്യം ശ്രദ്ധേയമായിരുന്നു. ഡിമാന്‍ഡ് വിതരണത്തേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലായി. മറ്റ് ഇടപാടുകളില്‍ സിജി പവര്‍ 3,000 കോടി രൂപയിലധികവും മാരത്തണ്‍ നെക്സ്റ്റ്‌ജെന്‍ 900 കോടി രൂപയും നവീന്‍ ഫ്‌ലൂറിന്‍ 750 കോടി രൂപയും സമാഹരിച്ചു. ഫാന്റം ഡിജിറ്റല്‍, ശക്തി പമ്പ്സ്, രാജൂ എഞ്ചിനീയേഴ്സ്, ടിന്ന റബ്ബര്‍ എന്നിവയാണ് ക്യുഐപി നടത്തിയ മറ്റ് കമ്പനികള്‍.

2025 ല്‍ ഇതുവരെ ആകെ 30 കമ്പനികള്‍ ക്യുഐപികള്‍ വഴി ഏകദേശം 60,000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2024 ല്‍ 95 സ്ഥാപനങ്ങള്‍ ചേര്‍ന്ന് 1.37 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്.

X
Top