ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ക്യു വണ്‍ – കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കുമായി നിപ്പോണ്‍ ഗ്രൂപ്പ്

പ്രമുഖ വ്യവസായ സ്ഥാപനമായ നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 5 ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസതാരം കപില്‍ദേവ് മുഖ്യാതിഥി ആയിരുന്നു.കേരളത്തില്‍ ഐ.ടി. പാര്‍ക്കുകള്‍ക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് ക്യു വണ്‍. കെട്ടിടത്തിനു മുന്നിലായി 3500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും കാണാന്‍ കഴിയുന്ന വമ്പന്‍ 3ഡി വോള്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്.നിപ്പോണ്‍ ഗ്രൂപ്പിന്റെ ആദ്യമാളും ഓഫീസും ചേര്‍ന്ന സമുച്ചയമാണിത്. പാലാരിവട്ടം ബൈപാസ്സ് റോഡിലെ 15 നിലകളുള്ള കെട്ടിടത്തില്‍ രണ്ട് ലക്ഷം ചതുരശ്രയടിയിലാണ് ഓഫീസ് സ്‌പേസ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഷോപ്പിങ്ങ് മാളും സമുച്ചയത്തിലുണ്ടാകും. 500ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. നാല് ഹൈസ്പീഡ് കാര്‍ ലിഫ്റ്റുകളുണ്ട്. ഓഫീസ് സ്ഥലവും മാളും ഉള്‍പ്പെടെ ക്യു വണ്‍ ഏകദേശം 3000 പേര്‍ക്ക് തൊഴിലവസരമൊരുക്കും. അത്യാധുനിക ശൈലിയില്‍ വികസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഫുഡ് കോര്‍ട്ട്, പ്രൈവറ്റ് ലോഞ്ച്, മീറ്റിങ്ങ് റൂമുകള്‍, മെഡിറ്റേഷന്‍ റൂം, ജിം എന്നിവയുമുണ്ട്.നിപ്പോണ്‍ ഗ്രൂപ്പിന്റെ 90% ബിസിനസ്സും കേരളത്തിലാണ്. കേരളത്തില്‍ ബിസിനസ് ചെയ്യുമ്പോള്‍ ഏറ്റവും താഴേക്കിടയിലുള്ളവരും ഉന്നതങ്ങളിലുള്ളവരുമായി ഒരേപോലെ ബന്ധം വേണമെന്ന് നിപ്പോണ്‍ ടൊയോട്ട ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പന്‍ ചൂണ്ടിക്കാട്ടി.ടൊയോട്ട, ലെക്‌സസ്, കിയ മോട്ടോഴ്‌സ്, ഭാരത് ബെന്‍സ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ ഡീലര്‍മാരാണ് കൊച്ചി ആസ്ഥാനമായ നിപ്പോണ്‍ ഗ്രൂപ്പ്. നിപ്പോണ്‍ ഗ്രൂപ്പിന്റെ വിഷന്‍ 2030 പദ്ധതിയുടെ തുടക്കം കൂടിയാണ് ക്യു വണ്‍ ബിസിനസ് പാര്‍ക്ക്.

X
Top