അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

നടപ്പ് സാമ്പത്തിക വർഷത്തിൽ 125 സ്‌ക്രീനുകൾ തുറക്കാൻ പദ്ധതിയിട്ട് പിവിആർ

മുംബൈ: 2023 സാമ്പത്തിക വർഷത്തിൽ സിനിമാ എക്‌സിബിഷൻ വ്യവസായം ചലനാത്മകമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിനാൽ ഈ കാലയളവിൽ പുതിയതായി 125 സ്‌ക്രീനുകൾ തുറക്കാൻ പദ്ധതിയിടുന്നതായും പ്രമുഖ മൾട്ടിപ്ലെക്‌സ് ശൃംഖല ഓപ്പറേറ്ററായ പിവിആർ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. എതിരാളിയായ ഐനോക്‌സ് ലെഷറുമായി ലയിക്കുന്ന പിവിആർ, ഈ സാമ്പത്തിക വർഷം തന്നെ ലയന നടപടികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന പാദങ്ങളിൽ ബിസിനസ്സ് വളരുമെന്ന് പ്രതീക്ഷിക്കുന്നതായും, 2021-22 സാമ്പത്തിക വർഷത്തിലെ അവസാന രണ്ടു പാദങ്ങളിൽ സാക്ഷ്യം വഹിച്ച ശരാശരി ടിക്കറ്റ് വില, എസ്പിഛ് എന്നിവയിലെ വളർച്ചയുടെ പിന്തുണയോടെ, ഒക്യുപ്പൻസി ശതമാനം കോവിഡിന് മുമ്പുള്ള ഉയർന്ന നിരക്കുകൾ വീണ്ടെടുക്കുമെന്നും കമ്പനി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

കോവിഡ്-19 ന്റെ മൂന്നാം തരംഗത്തിന് ശേഷം പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് കൂടുതലായി വരുന്നതിനാൽ പിവിആർ ഇതിനകം തന്നെ കാര്യമായ രീതിയിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. കമ്പനി 2022-23 സാമ്പത്തിക വർഷം മുതൽ അതിന്റെ ക്യാപെക്‌സ് സൈക്കിൾ പുനരാരംഭിക്കുന്നതായും, ഈ വർഷം 125 സ്‌ക്രീനുകൾ തുറക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ട് പറയുന്നു. മുൻകാലങ്ങളിൽ എണ്ണമറ്റ വെല്ലുവിളികളെ അതിജീവിച്ച സിനിമ പ്രദർശനം 2023 സാമ്പത്തിക വർഷത്തിൽ ചലനാത്മകമായി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് പിവിആർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലി ഷെയർഹോൾഡർമാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു.

2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പിവിആർ 1,409 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പിവിആറിന്റെ ബോക്‌സ് ഓഫീസ് വരുമാനം 670 കോടി രൂപയും ശരാശരി ടിക്കറ്റ് വരുമാനം 235 കോടി രൂപയുമാണ്. കമ്പനിയുടെ ഓഹരികൾ 0.28 ശതമാനത്തിന്റെ നേരിയ നഷ്ട്ടത്തിൽ 1,841 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

X
Top