അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആഭ്യന്തര വാഹനവില്പന പുതിയ ഉയരത്തിലേക്ക്

കൊച്ചി: നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്ത്യൻ ആഭ്യന്തര വാഹനമേഖല ഉത്‌പാദനത്തിലും വില്പനയിലും എക്കാലത്തെയും ഉയരം ഈവർഷം കുറിച്ചേക്കും. സെമികണ്ടക്‌ടർ ഉൾപ്പെടെയുള്ള നിർമ്മാണ അവശ്യഘടകങ്ങളുടെ ലഭ്യത മെച്ചപ്പെട്ടത് വാഹനോത്പാദനം കൂട്ടാനും നേരത്തേയുള്ള ബുക്കിംഗിന് അനുസരിച്ച് വിതരണം ഉഷാറാക്കാനും കഴിയുന്നുണ്ട്.

നാണയപ്പെരുപ്പവും ഉയർന്ന പലിശനിരക്കും തിരിച്ചടിയാണെങ്കിലും ഉത്സവകാലത്തിന്റെ പിൻബലത്തിൽ മികച്ച ബുക്കിംഗ് ലഭിക്കുന്നതാണ് നേട്ടമാകുന്നത്.

കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാസ‍ഞ്ചർ വാഹനവിഭാഗം. 2022 കലണ്ടർവർഷം ഈ വിഭാഗത്തിന്റെ വില്പന 36 മുതൽ 37 ലക്ഷം വരെ യൂണിറ്റുകൾ ആയിരിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

2021നേക്കാൾ 17 മുതൽ 20 ശതമാനം വരെ അധികമാണിത്. 2018ലെ 33.9 ലക്ഷം യൂണിറ്റുകളാണ് നിലവിലെ റെക്കാഡ്.

X
Top