
ഡൽഹി: 2022 ജൂൺ പാദത്തിൽ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ അറ്റാദായം 17.75 ശതമാനം ഉയർന്ന് 204.70 കോടി രൂപയായി വർധിച്ചു. 2021 ജൂണിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായം 173.85 കോടി രൂപയായിരുന്നു. അതേപോലെ, ഒന്നാം പാദത്തിൽ വായ്പ ദാതാവിന്റെ മൊത്തം പ്രവർത്തന വരുമാനം 2021 ജൂണിൽ അവസാനിച്ച മുൻ പാദത്തിലെ 1690.42 കോടിയിൽ നിന്ന് 6.51 ശതമാനം ഉയർന്ന് 1800.47 കോടി രൂപയായി.
9,827.79 കോടി രൂപയുടെ വിപണി മൂല്യമുള്ള ഒരു പ്രമുഖ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് & സിന്ദ് ബാങ്ക്. ബാങ്കിന് ഇന്ത്യയിലുടനീളമായി 1526 ശാഖകളുണ്ട്. വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരികൾ 0.67 ശതമാനത്തിന്റെ നേട്ടത്തിൽ 15.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.