തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

പൊതുമേഖലാ ലാഭവിഹിതത്തിൽ ലക്ഷ്യം കടന്ന് കുതിപ്പ്

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി നടപ്പു സാമ്പത്തിക വർഷം (2024-25) കേന്ദ്രസർക്കാർ ഇതിനകം സ്വന്തമാക്കിയത് 59,638 കോടി രൂപ.

കേന്ദ്രത്തിന്റെ പരിഷ്കരിച്ച ലക്ഷ്യമായ 55,000 കോടി രൂപയേക്കാൾ അധികം. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുമേഖലാ ലാഭവിഹിതത്തിൽ തുടർച്ചയായി ലക്ഷ്യം മറികടക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. സാമ്പത്തികമായി ഇതു കേന്ദ്രത്തിന് വൻ ആശ്വാസവുമാണ്.

പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഏറ്റവുമധികം ലാഭവിഹിതം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെല്ലാം പുറമേ, റിസർവ് ബാങ്കിൽ നിന്നും വമ്പൻ ലാഭവിഹിതം കേന്ദ്രത്തിന് ലഭിക്കാറുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം (2025-26) കേന്ദ്രം ഉന്നമിടുന്നത് 69,000 കോടി രൂപയുടെ ലാഭവിഹിതമാണ്.

2020-21ൽ 39,750 കോടി രൂപയും 2021-22ൽ 59,294 കോടി രൂപയും 2023-24ൽ 63,749 കോടി രൂപയുമാണ് ലഭിച്ചത്.

X
Top