Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

പൊതുമേഖലാ ബാങ്കുകൾക്ക് റെക്കോർഡ് നേട്ടം; 2025-ൽ ലാഭം 1.78 ലക്ഷം കോടി

മുംബൈ: 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ റെക്കോർഡ് ലാഭം നേടി. ലാഭം 26 ശതമാനം ഉയർന്ന് ₹1.78 ലക്ഷം കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് ₹1.41 ലക്ഷം കോടിയായിരുന്നു.

വാർഷിക അടിസ്ഥാനത്തിൽ ₹37,100 കോടിയുടെ വർധനവാണ് ബാങ്കുകൾ നേടിയെടുത്തത്. കൂടാതെ ഈ വർഷം 12 പൊതുമേഖലാ ബാങ്കുകളും ലാഭത്തിൽ വളർച്ച രേഖപ്പെടുത്തി.

എസ്‌ബി‌ഐക്കും പിഎൻബിക്കും മികച്ച നേട്ടംരാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2025 സാമ്പത്തിക വർഷത്തിൽ ₹70,901 കോടി അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 16 ശതമാനത്തോളം (₹61,077 കോടി) അധികവുമാണ് ഇത്.

ഡൽഹി ആസ്ഥാനമായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) 102 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി ₹16,630 കോടി ലാഭം നേടി. പഞ്ചാബ് & സിന്ധ് ബാങ്ക് 71 ശതമാനത്തെ വളർച്ചയോടെ ₹1,016 കോടിയുടെ അറ്റാദായം നേടി.

മറ്റു പ്രധാന ബാങ്കുകളുടെയും നേട്ടം

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 48.4% വളർച്ച, ₹3,785 കോടി
  • യുകോ ബാങ്ക്: 47.8% വളർച്ച, ₹2,445 കോടി
  • ബാങ്ക് ഓഫ് ഇന്ത്യ: 45.9% വളർച്ച, ₹9,219 കോടി
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര (പൂനെ): 36.1% വളർച്ച, ₹5,520 കോടി
  • ഇന്ത്യൻ ബാങ്ക് (ചെന്നൈ): 35.4% വളർച്ച, ₹10,918 കോടി

X
Top