ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റീട്ടെയ്ല്‍ വായ്പകള്‍ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ മുന്നില്‍

മുംബൈ:പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) അവരുടെ ചില്ലറ വായ്പാ പോര്‍ട്ട്‌ഫോളിയോകള്‍ വികസിപ്പിക്കുന്നു. ജൂണ്‍പാദത്തില്‍ ഈ വിഭാഗത്തില്‍ സ്വകാര്യബാങ്കുകളെ പിഎസ്ബി മറികടന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എന്നിവയാണ് ചില്ലറ വായ്പാ നല്‍കുന്നതില്‍ മുന്‍നിരയിലുള്ളത്. യഥാക്രമം 13%, 18%, 12% എന്നിങ്ങനെ വളര്‍ച്ച.

അതേസമയം ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ ചില്ലറ വായ്പ വളര്‍ച്ച യഥാക്രമം 7%.8%.6% എന്നിങ്ങനെയാണ്. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷിതമല്ലാത്ത വായ്പകളിലെ വീഴ്ച വര്‍ദ്ധിച്ചുവരുന്നതാണ് വളര്‍ച്ച കുറയാനുള്ള കാരണം.

വീട്, വാഹനം, സ്വര്‍ണ്ണ വായ്പകള്‍ പോലുള്ള സുരക്ഷിത വായ്പാ വിഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള ചില്ലറ നിക്ഷേപങ്ങളില്‍ നിന്നും പിഎസ്ബികള്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ഇത് അവര്‍ക്ക് മികച്ച വിലനിര്‍ണ്ണയ ശേഷി നല്‍കുന്നു. ആക്‌സിസ് ബാങ്കിന്റെ റീട്ടെയില്‍ വായ്പകള്‍ 6.22 ലക്ഷം കോടി രൂപയുടേതാകുമ്പോള്‍ എസ്ബിഐയുടേത് 15.39 ലക്ഷം കോടി രൂപയുടേതാണ്.

പലിശ നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നതോടെ സ്വകാര്യ ബാങ്കുകള്‍ ഈ വിഭാഗത്തില്‍ തിരിച്ചുവരുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, എസ്ബിഐ അതിന്റെ സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പ വിഭാഗം വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് പ്രൊഫൈലുകള്‍ മെച്ചപ്പെട്ടതോടെയാണിത്.”കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ജാഗ്രത പാലിച്ചിരുന്നു, പക്ഷേ ഇപ്പോള്‍ കടം വാങ്ങുന്നവര്‍ക്കിടയില്‍ മികച്ച വരുമാന-ഇഎംഐ അനുപാതങ്ങള്‍ കാണുന്നുണ്ട്.” എസ്ബിഐ ചെയര്‍മാന്‍ സിഎസ് സെറ്റി പറഞ്ഞു.

X
Top