അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം: ലയനനീക്കത്തിനിടെ ധനമന്ത്രിയുടെ പുതിയ പ്രതികരണം

മുംബൈ: രാജ്യത്ത് നിലവിലുള്ള പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, പുത്തൻ അഭ്യൂഹങ്ങൾക്ക് വഴിവച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. ബാങ്കുകളെ സ്വാകാര്യവൽക്കരിക്കുന്നത് ദേശതാൽപര്യത്തെ ഹനിക്കുകയോ സാമ്പത്തിക ഉൾപ്പെടുത്തലിന് (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) തിരിച്ചടിയാവുകയോ ചെയ്യില്ലെന്ന് നിർമല പറഞ്ഞു. ഡൽഹി സർവകലാശാലയിലെ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യം അധികാരത്തിലേറുമ്പോൾ 25ലേറെ ബാങ്കുകൾ പൊതുമേഖലയിലുണ്ടായിരുന്നു. നിലവിൽ 12 എണ്ണമേയുള്ളൂ. ഇവയെയും ലയിപ്പിച്ച് മൂന്നോ നാലോ ആയി ചുരുക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബാങ്ക് ലയനമല്ല സെബിയുടെ മിനിമം പൊതു ഓഹരി പങ്കാളിത്തച്ചട്ടം പാലിക്കാനായി നിശ്ചിത ഓഹരികൾ വിറ്റഴിക്കുകയേയുള്ളൂ എന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ഇതിനിടെയാണ്, ഇപ്പോൾ‌ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ധനമന്ത്രി നിർമലതന്നെ നേരിട്ട് രംഗത്തെത്തിയത്. 1969ൽ ബാങ്ക് ദേശസാൽക്കരണം നടന്നെങ്കിലും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയില്ലെന്ന് നിർമല പറഞ്ഞു. മുൻഗണനാ അടിസ്ഥാനത്തിൽ വായ്പാവിതരണം സാധ്യമാക്കാൻ ദേശസാൽക്കരണത്തിന് കഴിഞ്ഞു.

എന്നാൽ, നിയന്ത്രണം സർക്കാരിന്റെ കൈവശമായിരുന്നതിനാൽ ‘പ്രഫഷണലിസം’ പുലർത്താൻ പൊതുമേഖലാ ബാങ്കുകൾക്ക് കഴിഞ്ഞില്ലെന്ന് നിർമല അഭിപ്രായപ്പെട്ടു. സ്വകാര്യവൽക്കരിച്ചാൽ ബാങ്കിങ് സേവനങ്ങൾ സമൂഹത്തിലെ എല്ലാവരിലേക്കും എത്തില്ലെന്ന വാദങ്ങൾ ശരിയല്ല. മുൻവർഷങ്ങളിൽ പൊതുമേഖലാ ബാങ്കുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയുമുണ്ടായിരുന്നു. 2012-13 കാലത്തെ ബാങ്കുകളുടെ ‘ഇരട്ട ബാലൻസ്ഷീറ്റ് പ്രതിസന്ധി’ ഉദാഹരണമാണെന്നും നിർമല പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറി 6 വർഷം കൊണ്ടാണ് ഈ പ്രശ്നം പരിഹരിച്ചതെന്നും നിർമല അവകാശപ്പെട്ടു. ഇപ്പോൾ ആസ്തിമൂല്യത്തിലും പലിശ വരുമാനത്തിലും (അറ്റ പലിശ മാർജിൻ/എൻഐഎം) ബാങ്കുകൾ മെച്ചപ്പെട്ട സ്ഥിതിയിലെത്തി. വായ്പാ വിതരണവും നിക്ഷേപവും ഉയർന്നു. ഫിനാൻഷ്യൽ ഇൻക്ലൂഷനിലും വലിയ നേട്ടമുണ്ടായെന്ന് നിർമല പറഞ്ഞു.

ബാങ്ക് സ്വകാര്യവൽക്കരണ നീക്കം
ഏതെങ്കിലും പൊതുമേഖലാ ബാങ്കിനെ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞില്ല. അതേസമയം, സർക്കാരിനും എൽഐസിക്കും ഇപ്പോൾ മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണ ഓഹരികൾ വിറ്റഴിക്കാനുള്ള ശ്രമം ഊർജിതമാണ്. കേന്ദ്രവും എൽഐസിയും കൂടി 60.72% ഓഹരികളാണ് വിൽക്കുക. ഇതിൽ 30.48% കേന്ദ്രത്തിന്റെയും 30.24% എൽഐസിയുടേതും ആയിരിക്കും.

എന്താണ് മിനിമം പൊതു ഓഹരി പങ്കാളിത്തച്ചട്ടം?
മിനിമം 25% ഓഹരികൾ പൊതു ഓഹരി ഉടമകൾക്ക് കൈമാറണമെന്നാണ് സെബിയുടെ ചട്ടം. അതായത്, പരമാവധി 25% ഓഹരികൾ കൈവശംവയ്ക്കാനേ കേന്ദ്രത്തിന് (പ്രമോട്ടർമാർക്ക്) കഴിയൂ.

X
Top