അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുപിഐ, എടിഎം ഉപയോഗിച്ചും ഇനി പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാം

ന്യൂഡൽഹി: ഇനി യുപിഐ വഴി പ്രൊവിഡന്റ് ഫണ്ട്(പിഎഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന നീക്കവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.

ഇതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചു. യുപിഐ, എടിഎം അധിഷ്ഠിത പി എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും.

കൂടാതെ ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ പിഎഫ് അംഗങ്ങൾക്ക് യുപിഐ, എടിഎം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയുമെന്നാണ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം യുപിഐയിൽ നേരിട്ട് പിഎഫ് അക്കൗണ്ട് ബാലൻസ് കാണാനും ഒരു ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി.

കൂടാതെ ക്ലെയിം പ്രോസസ്സിങ് സമയം മൂന്ന് ദിവസമായി കുറച്ചിരിക്കുകയാണ്. കൂടാതെ 95 ശതമാനം ക്ലെയിമുകളും ഇപ്പോൾ ഓട്ടോമേറ്റഡ് ആയിട്ടുണ്ട്. പ്രക്രിയ കൂടുതൽ ലളിതമാക്കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

X
Top