പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസ്‌ 19% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസസിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ്‌ നടന്നത്‌. ഐ പി ഒ വിലയായ 105 രൂപയില്‍ നിന്നും 19 ശതമാനം പ്രീമിയത്തോടെയാണ്‌ പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസ്‌ ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌. ബിഎസ്‌ഇയില്‍ 125 രൂപയില്‍ ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയതത്‌ 120 രൂപയിലാണ്‌.

ബിഎസ്‌ഇയില്‍ 130 രൂപ വരെ വില ഉയരുകയും ചെയ്‌തു. പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസിന്റെ ഐ പി ഒ മെയ്‌ 27 മുതല്‍ 29 വരെയാണ്‌ നടന്നത്‌. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഈ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌. 96.68 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 168 കോടി രൂപയാണ്‌ ഐപിഒ വഴി പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസ്‌ സമാഹരിച്ചത്‌.

പൂര്‍ണ്ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 72.5 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനായും 17.95 കോടി രൂപ കടം തിരിച്ചടക്കുന്നതിനായും കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കും.

11 ശതമാനമാണ്‌ പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്ന പ്രീമിയം. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം കൈവരിക്കാന്‍ സാധിച്ചു.

X
Top