ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

പ്രോസ്റ്റാം ഇൻഫോ ഐപിഒ മെയ് 27 മുതൽ

പ്രോസ്റ്റാം ഇൻഫോ സിസ്റ്റംസിന്റെ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) മെയ് 27 മുതൽ 29 വരെ നടക്കും.

ഐ പി ഒ വില 95-105 രൂപയാണ്. 142 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ജൂൺ 3ന് കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 168 കോടി രൂപയാണ് ഐപിഒ വഴി പ്രോസ്റ്റാം ഇൻഫോ സമാഹരിക്കുന്നത്. പൂർണ്ണമായും പുതിയ ഓഹരികളുടെ വിൽപ്പനയാണ് കമ്പനി നടത്തുന്നത്.

ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ 72.50 കോടി രൂപ പ്രവർത്തന മൂലധനത്തിനായും 17.95 കോടി രൂപ കടം തിരിച്ചടക്കുന്നതിനായും കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഏറ്റെടുക്കലുകൾക്കും മാറ്റിവയ്ക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും 15 ശതമാനം ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും 35 ശതമാനം ചില്ലറ നിക്ഷേപകർക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

നിലവിൽ പ്രോസ്റ്റാം ഇൻഫോ സിസ്റ്റംസിൻ്റെ ഐപിഒക്ക് ഗ്രേ മാർക്കറ്റിൽ പ്രീമിയം ഇല്ല. ഐപിഒ വിലയ്ക്ക് തുല്യമായ നിലയിലാണ് ഈ ഓഹരി ഗ്രേ മാർക്കറ്റിൽ വ്യാപാരം ചെയ്യുന്നത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

X
Top