പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

നൂറ്‌ കമ്പനികളുടെ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വാങ്ങി

ഴിഞ്ഞ രണ്ട്‌ മാസത്തിനിടെ ഏകദേശം നൂറ്‌ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ തുറന്ന വിപണിയില്‍ നിന്നും 3600 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, അദാനി ഗ്രൂപ്പ്‌ തുടങ്ങിയ മുന്‍നിര കോര്‍പ്പറേറ്റുകളാണ്‌ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നത്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ സബ്‌സിഡറി കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലൈഫിന്റെ 3.75 കോടി ഓഹരികള്‍ 2508 കോടി രൂപ ചെലവിട്ടാണ്‌ വാങ്ങിയത്‌.

അദാനി ഗ്രൂപ്പ്‌ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പവറിന്റെയും 15 ലക്ഷം ഓഹരികള്‍ 382 കോടി രൂപ ചെലവിട്ട്‌ പൊതുവിപണിയില്‍ നിന്ന്‌ വാങ്ങി.

പ്രൊമോട്ടര്‍മാര്‍ക്ക്‌ തങ്ങളുടെ കമ്പനിയുടെ അഞ്ച്‌ ശതമാനം വരെ ഓഹരികള്‍ ഒരു സാമ്പത്തിക വര്‍ഷം പൊതുവിപണിയില്‍ നിന്ന്‌ വാങ്ങാന്‍ സെബിയുടെ അനുമതിയുണ്ട്‌.

സൈഡസ്‌ വെല്‍നെസ്‌, ഉഷാ മാര്‍ട്ടിന്‍, ചോയിസ്‌ ഇന്റര്‍നാഷണല്‍, ഐജി പെട്രോകെമിക്കല്‍സ്‌ തുടങ്ങിയ കമ്പനികളും തങ്ങളുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി.

പൊതുവെ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന്‌ വാങ്ങുന്നത്‌ കമ്പനിയുടെ ഭാവിവളര്‍ച്ചയെ കുറിച്ച്‌ അവര്‍ക്ക്‌ ആത്മവിശ്വാസം എത്രത്തോളമുണ്ടെന്നാണ്‌ സൂചിപ്പിക്കുന്നത്‌.

ഒരു കമ്പനിയെ കുറിച്ച്‌ ഏറ്റവും അടുത്തറിയാവുന്നത്‌ അതിന്റെ പ്രൊമോട്ടര്‍മാര്‍ക്കാണ്‌. ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയിലാണെന്ന്‌ പ്രൊമോട്ടര്‍മാര്‍ക്ക്‌ ബോധ്യമുള്ളതു കൊണ്ടാണ്‌ അവ തിരികെ വാങ്ങുന്നത്‌.

അതുകൊണ്ടുതന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്ന സൂചനയാണ്‌ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങാനുള്ള നീക്കം നല്‍കുന്നത്‌.

X
Top