8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

പ്രൊമോട്ടർ പിഐ ഇൻഡസ്ട്രീസിന്റെ 10 ലക്ഷം ഓഹരികൾ വിറ്റു

മുംബൈ: അഗ്രോകെമിക്കൽസ് കമ്പനിയായ പിഐ ഇൻഡസ്ട്രീസിന്റെ പ്രമോട്ടർ വെള്ളിയാഴ്ച കമ്പനിയുടെ 10 ലക്ഷം ഓഹരികൾ 315 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ ആയിരുന്നു നിർദിഷ്ട ഓഹരി വിൽപ്പന.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്), വിദേശ നിക്ഷേപകർ, ഇൻഷുറൻസ് കമ്പനി എന്നിവയുടെ ഒരു കൂട്ടമാണ് ഈ ഓഹരികൾ ഏറ്റെടുത്തത്. മിറെ അസറ്റ് എംഎഫ്, സുന്ദരം എംഎഫ്, താര എമേർജിങ് ഏഷ്യ ലിക്വിഡ് ഫണ്ട്, മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ പിടിഇ, ബിഎൻപി പരിബാസ് ആർബിട്രേജ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവയാണ് പിഐ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തത്.

പ്രൊമോട്ടറായ മായങ്ക് സിംഗാള് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 0.65 ശതമാനം വരുന്ന 10,00,000 ഓഹരികൾ എട്ട് തവണകളായി വിറ്റതായി ബിഎസ്ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. ഓഹരികൾ ഒന്നിന് ശരാശരി 3,150 രൂപ എന്ന നിരക്കിൽ നടന്ന ഇടപാടിന്റെ മൂല്യം 315 കോടി രൂപയാണ്.

മായങ്ക് സിംഗാളിന് സ്ഥാപനത്തിൽ 18.47 ശതമാനം ഓഹരിയുണ്ടായിരുന്നു. വെള്ളിയാഴ്ച പിഐ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 3.18 ശതമാനം ഇടിഞ്ഞ് 3,059.30 രൂപയിൽ ക്ലോസ് ചെയ്തു. അഗ്രി ഇൻപുട്ട്സ്, ഫൈൻ കെമിക്കൽസ്, (സിആർഎംഎസ്) കോൺട്രാക്ട് റിസർച്ച് ആൻഡ് മാനുഫാക്ചറിംഗ് സർവീസസ്), പോളിമർ, എൻജിനീയറിങ് സർവീസസ് എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പിഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്.

X
Top