ഒന്നാം പാദത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചു, നികുതി വരുമാനം കുറഞ്ഞുഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

വന്‍കിട പദ്ധതികള്‍ റിപ്പബ്ലിക് ദിനത്തിന് മുമ്പ് പൂര്‍ത്തിയാക്കണം: പ്രധാനമന്ത്രി

ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിന്റെ വിവിധ വന് കിട പദ്ധതികള് അടുത്ത വര്ഷം ജനുവരി 26-ന് അകം പൂര്ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തിങ്കളാഴ്ച്ച ചേര്ന്ന വിശാല മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്ക്ക് പ്രധാനമന്ത്രി ഈ നിര്ദേശം നല്കിയത്. ഏപ്രില്-മെയ് മാസങ്ങളില് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും എന്നതിനാലാണ് പ്രധാനമന്ത്രി ഈ നിര്ദേശം നല്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനുവരി 26-ഓടെ പദ്ധതികളുടെ ഉത്ഘാടനം നടക്കണമെന്നാണ് പ്രധാനമന്ത്രി നിര്ദേശിച്ചത്. 75-ാം റിപ്പബ്ലിക് ദിന ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കുന്നതും ജനുവരി 26-ന് ആണ്.

കര്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില് പരാജയപ്പെട്ടതിനെ തുടര്ന്ന് ഈ വര്ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താന് ബിജെപി ശ്രമിക്കുമെന്ന് ചില പ്രതിപക്ഷ നേതാക്കള് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്, പദ്ധതികള് പൂര്ത്തിയാക്കാന് പ്രധാനമന്ത്രി ജനുവരി 26 വരെ സമയപരിധി പ്രഖ്യാപിച്ചതോടെ പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് വ്യക്തമായി.

മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന റിപ്പോര്ട്ടുകള്ക്കിടയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില് പുനഃസംഘടനയെ സംബന്ധിച്ച് പ്രധാനമന്ത്രി ഒരു സൂചനയും നല്കിയില്ല. പുനഃസംഘടന ഉണ്ടാകുമോ എന്ന കാര്യത്തില് ഇപ്പോഴും സസ്പെന്സ് തുടരുകയാണ്.

മഹാരാഷ്ട്രയിലെ ഷിന്ദേ വിഭാഗം ശിവസേനയിലേയും അജിത് പവാര് വിഭാഗം എന്സിപിയിലേയും എംപിമാരെ കേന്ദ്ര മന്ത്രിസഭയില് ഉള്പ്പെടുത്തണെമെന്ന ആവശ്യം ബിജെപിയുടെ പരിഗണനയിലാണ്.

മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാല് ബിഹാറില് നിന്നുള്ള ചിരാഗ് പാസ്വാനും കേന്ദ്ര മന്ത്രി സഭയിലെത്തും.

X
Top