തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പ്രോക്ടർ & ഗാംബിൾ ഹെൽത്തിന്റെ അറ്റാദായത്തിൽ വർധന

മുംബൈ: 2022 ജൂൺ പാദത്തിൽ പ്രോക്ടർ & ഗാംബിൾ ഹെൽത്തിന്റെ അറ്റാദായം മുൻ വർഷത്തെ 33.89 കോടിയിൽ നിന്ന് 21.54 ശതമാനം ഉയർന്ന് 41.19 കോടി രൂപയായി വർധിച്ചു. അതേപോലെ കമ്പനിയുടെ പ്രസ്തുത പാദത്തിലെ അറ്റ ​​വിൽപ്പന 3.68 ശതമാനം ഉയർന്ന് 295.89 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 285.40 കോടി രൂപയായിരുന്നു.

ആഭ്യന്തര വിൽപ്പനയിൽ 8 ശതമാനത്തിന്റെ വർധനയുണ്ടായെങ്കിലും ശ്രീലങ്കയിലെ സാമ്പത്തിക വെല്ലുവിളികൾ ക്വാർട്ടർ പ്രകടനത്തെ ബാധിച്ചതായി കമ്പനി അറിയിച്ചു. 54.65 കോടി രൂപയാണ് നാലാം പാദത്തിലെ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം. കമ്പനി ജൂലൈ – ജൂൺ സാമ്പത്തിക വർഷമാണ് പിന്തുടരുന്നത്.

മുഴുവൻ വർഷാടിസ്ഥാനത്തിൽ 2022 ജൂൺ 30ന് അവസാനിച്ച വർഷത്തിൽ കമ്പനിയുടെ അറ്റാദായം 8.89% വർധിച്ച് 192.52 കോടി രൂപയായപ്പോൾ അറ്റ ​​വിൽപ്പന 10.48% ഉയർന്ന് 1,114.41 കോടി രൂപയിലെത്തി. ഹെൽത്ത് കെയർ സ്‌പെയ്‌സിലെ തങ്ങളുടെ സ്ഥാപിത ബ്രാൻഡുകളാണ് വിൽപ്പനയിലെ ഉയർച്ചയെ പിന്തുണച്ചതെന്ന് കമ്പനി അറിയിച്ചു. അതേസമയം, 2022 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 11.50 രൂപയുടെ അന്തിമ ലാഭവിഹിതം കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

വിറ്റാമിനുകളും ധാതുക്കളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിഎംഎസ്‌ കമ്പനികളിലൊന്നാണ് പ്രോക്ടർ & ഗാംബിൾ ഹെൽത്ത് ലിമിറ്റഡ്. ബിഎസ്ഇയിൽ പ്രോക്ടർ ആൻഡ് ഗാംബിൾ ഹെൽത്തിന്റെ ഓഹരികൾ 0.46 ശതമാനം ഇടിഞ്ഞ് 4,171.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top