25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ‘നോണ്‍-വെജ് പാല്‍’ വെല്ലുവിളിയാകുന്നുആഗോള അസ്ഥിരതയ്ക്കിടയില്‍ ഇന്ത്യ മികച്ച നിക്ഷേപകേന്ദ്രമായി ഉയര്‍ന്നു: കെകെആര്‍സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളം

2025 സാമ്പത്തികവര്‍ഷത്തില്‍ സ്വകാര്യബാങ്ക് സിഇഒമാരുടെ വേതന വര്‍ദ്ധനവ് നാമമാത്രം

മുംബൈ: സ്വകാര്യ ബാങ്ക് മേധാവികളുടെ ശമ്പളം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4-12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ അശോക് വാസ്വാനിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം നേടിയത്, 12.95 കോടി രൂപ.

2024 ജനുവരി 1 ന് ചുമതലയേറ്റ വാസ്വാനി ആദ്യമൂന്നുമാസ ശമ്പളമായി നേടിയത് 1.62 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ശശിധര്‍ ജഗദിഷനാണ് ഉയര്‍ന്ന വേതന വര്‍ദ്ധനവ് നേടിയത്. ലഭ്യമായ കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ജഗദിഷന്‍ 12.08 കോടി രൂപയുടെ ശമ്പളം നേടി. കൂടാതെ 2,12,052 ഓഹരികളുടെ ഇഎസ്ഒപിയും.

ആക്സിസ് ബാങ്കിന്റെ സിഇഒ അമിതാഭ് ചൗധരി 2025 സാമ്പത്തിക വര്‍ഷത്തില്‍ 9.11 കോടി രൂപ വേതനം നേടിയപ്പോള്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ സിഇഒ വി. വൈദ്യനാഥന്‍ 5.55 കോടി രൂപയാണ് ശമ്പളം വാങ്ങിയത്. ഇരുവരുടേയും വേതനം യഥാക്രമം 0.2 ശതമാനവും 4.53 ശതമാനവും വര്‍ദ്ധിച്ചു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍സ് പ്രോഗ്രാം വഴി വാസ്വാനിക്ക് 18,580 ഓഹരികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 51,813 ഓഹരികളെ അപേക്ഷിച്ച് കുറഞ്ഞു. അമിതാഭ് ചൗധരിക്ക് 2,59,429 ഓഹരി ഓപ്ഷനുകള്‍ ലഭ്യമായപ്പോള്‍ വൈദ്യനാഥന് 24,20,626 ഓഹരി ഓപ്ഷനുകള്‍ കിട്ടി.

2025 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളത്തില്‍ വേരിയബിള്‍ പേ ഉള്‍പ്പെട്ടേക്കില്ല എന്നത് ശ്രദ്ധാര്‍ഹമാണ്. റെഗുലേറ്ററുടെ അംഗീകാരം ആവശ്യമുള്ളതിനാല്‍ വേരിയബിള്‍ പേ ലഭ്യമാകാന്‍ സാധാരണയായി കാലതാമസമുണ്ടാകാറുണ്ട്.

X
Top