റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

സ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

മുംബൈ: സ്വകാര്യ മൂലധന ചെലവ് (കാപക്‌സ്) 2026 സാമ്പത്തികവര്‍ഷത്തില്‍ കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റിപ്പോര്‍ട്ട്.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 6.6 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ആഗോള പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഈ നിക്ഷേപങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യം സംശയമാണ്.

മാത്രമല്ല, ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ലക്ഷ്യമാക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുക നിസ്സാരമാണെന്നും സര്‍ക്കാര്‍ ചെലവഴിക്കലാണ് മൂലധന ചെലവുകളുടെ ഏറിയ പങ്കെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ കാപക്‌സിന്റെ ജിഡിപിയിലുള്ള പ്രഭാവം ദുര്‍ബലമാണ്.

അതുകൊണ്ടുതന്നെ വളര്‍ച്ച ഉറപ്പുവരുത്താന്‍ സ്വകാര്യ മൂലധന ചെലവ് ഉയരേണ്ടത് അനിവാര്യമാണ്.

കൃഷി, ഉല്‍പ്പാദനം, ഐടി,തുടങ്ങിയ മേഖലകളിലെ 2,170 സംരംഭങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം 2021-22 സാമ്പത്തികവര്‍ഷത്തില്‍ 3.9 ലക്ഷം കോടി രൂപയും 2022-23 സാമ്പത്തികവര്‍ഷത്തില്‍ 5.7 ലക്ഷം കോടി രൂപയും 2023-24 വര്‍ഷത്തില്‍ 4.2 ലക്ഷം കോടി രൂപയുമായിരുന്നു സ്വകാര്യ മൂലധന നിക്ഷേപം.

X
Top