പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

പൊതുമേഖല ബാങ്കുകളേക്കാള്‍ മികച്ച പ്രകടനം സ്വകാര്യമേഖലയുടേതെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളെ പ്രകീര്‍ത്തിച്ച് ഫിച്ച് റേറ്റിംഗിന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വായ്പാ ദാതാക്കളുടെ ആസ്തി ഗുണനിലവാരവും ലാഭക്ഷമതയും പ്രതീക്ഷകള്‍ക്കപ്പുറമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂലധന ബഫറുകള്‍ പ്രതീക്ഷകള്‍ക്കനുസൃതമാണ്.

ദുര്‍ബല ആസ്തികള്‍ 2022 ലെ 6 ശതമാനത്തില്‍ നിന്നും 2023 ന്റെ ആദ്യ 9 മാസങ്ങളില്‍ 4.5 ശതമാനമായി കുറഞ്ഞു. അനുമാനത്തേക്കാള്‍ 60 ബേസിസ് പോയിന്റ് കുറവ്. താഴ്ന്ന സ്ലിപ്പേജുകളുടേയും മെച്ചപ്പെട്ട വീണ്ടെടുക്കലിന്റെയും പിന്തുണയുള്ള വായ്പ വളര്‍ച്ചയാണ് നിലവിലുള്ളത്.

2023 സാമ്പത്തികവര്‍ഷത്തില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടും. അതേസമയം ആസ്തി ഗുണനിലവാരം സമ്മര്‍ദ്ദം നേരിടാന്‍ സാധ്യതയുണ്ട്. മികച്ച പ്രൊവിഷന്‍ കവര്‍ നഷ്ട സാധ്യതയെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു.

ആസ്തി ഗുണമേന്മയുടെ കാര്യത്തില്‍ സ്വകാര്യബാങ്കുകള്‍ പൊതുമേഖല ബാങ്കുകളേക്കാള്‍ മുന്നിലാണെന്നും ഫിച്ച് കണ്ടെത്തി. ദുര്‍ബല വായ്പ അനുപാതം സ്വകാര്യമേഖലയില്‍ 2.1 ശതമാനമാകുമ്പോള്‍ പൊതുമേഖലയില്‍ ഇത് 5.6 ശതമാനമാണ്. വായ്പ ചെലവ് 2023 ന്റെ ആദ്യ 9 മാസങ്ങളില്‍ 0.95 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 1.26 ശതമാനമായിരുന്നു. വായ്പ ചെലവ് കുറഞ്ഞത് റിട്ടേണ്‍ ഓണ്‍ അസറ്റ് 1.1 ലേയ്ക്കുയര്‍ത്തി. ഫിച്ചിന്റെ അനുമാനം 0.9 ശതമാനമായിരുന്നു.

പ്രതീക്ഷിച്ചതിലും മികച്ച വായ്പ വളര്‍ച്ചയും മികച്ച അറ്റ പലിശ മാര്‍ജിനും ഇതിന് സഹായിച്ചു. ലാഭക്ഷമതയെ ബാധിക്കാതെ ക്രെഡിറ്റ് ചെലവുകളില്‍ നിന്നും മാര്‍ജിന്‍ നോര്‍മലൈസേഷനില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ബാങ്കുകള്‍ നേരിടും. സ്വകാര്യബാങ്കുകളുടെ പ്രീ-ഇംപെയര്‍മെന്റ് പ്രവര്‍ത്തനലാഭം വായ്പയുടെ 4.5 ശതമാനമാണ്. ഇത് പൊതുമേഖല ബാങ്കുകളില്‍ 3 ശതമാനമാണ്.

മാത്രമല്ല. റിട്ടേണ്‍ ഓണ്‍ അസറ്റ് സ്വകാര്യ ബാങ്കുകളുടെ 1.9 ശതമാനമാകുമ്പോള്‍ പൊതുമേഖല ബാങ്കുകളുടേത് 0.7 ശതമാനമാണ്. ഫിച്ച് പറയുന്നതനുസരിച്ച് ഉയര്‍ന്ന വായ്പ വളര്‍ച്ച നഷ്ട സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് മൂലധനത്തെ സമ്മര്‍ദ്ദത്തിലാക്കും.

X
Top