കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ഹെൽത്ത്-ടെക് സ്ഥാപനമായ ലൈബ്രേറ്റിനെ ഏറ്റെടുത്ത് പ്രിസ്റ്റിൻ കെയർ

ന്യൂഡെൽഹി: തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രാഥമിക ശുശ്രൂഷയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വെളിപ്പെടുത്താത്ത തുകയ്ക്ക് ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പായ ലൈബ്രേറ്റിനെ ഏറ്റെടുത്ത് ഹെൽത്ത് കെയർ പ്രൊവൈഡറായ പ്രിസ്റ്റിൻ കെയർ. 2021-ൽ യൂണികോൺ ആയി മാറിയ പ്രിസ്റ്റിൻ കെയർ, രാജ്യത്തുടനീളമുള്ള 800-ലധികം ആശുപത്രികളുടെ ശൃംഖലയിലൂടെ വിപുലമായ ദ്വിതീയ പരിചരണ ശസ്ത്രക്രിയകൾ നൽകുന്നു. ലൈബ്രേറ്റിന്റെ ഈ ഏറ്റെടുക്കൽ തങ്ങളുടെ നിലവിലുള്ള പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

ഓൺലൈൻ ആരോഗ്യ സേവനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഓൺലൈൻ കൺസൾട്ടേഷൻ സേവനങ്ങൾ വഴി തങ്ങളുടെ രോഗികൾക്ക് പ്രാഥമിക പരിചരണം നൽകാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് പ്രിസ്റ്റിൻ കെയർ അറിയിച്ചു. ഇനിയും തങ്ങൾ ഏറ്റെടുക്കലുകൾ നടത്തുമെന്നും, സമാനമായ ഏറ്റെടുക്കലുകൾ ഹെൽത്ത്‌കെയർ ഡെലിവറി ആസ്തികൾ ഏകീകരിക്കാനും വളർത്താനും സഹായിക്കുമെന്ന് പ്രിസ്റ്റിൻ കെയർ പറഞ്ഞു.

2014-ൽ സ്ഥാപിതമായ ലൈബ്രേറ്റ് രാജ്യത്തുടനീളമുള്ള 300,000-ലധികം ഡോക്ടർമാരുമായി ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആരോഗ്യ സംരക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ഒരു ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമാണ്. പ്രതിവർഷം 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി തങ്ങൾ ആശയവിനിമയം നടത്തുന്നതായി കമ്പനി അവകാശപ്പെടുന്നു.

X
Top