യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നടപ്പുവർഷം പവൻ വില 56,000 രൂപയെത്തുമെന്ന് പ്രവചനം

കൊച്ചി: നടപ്പുവർഷം സ്വർണ വില പവന് 56,000 രൂപ കവിയുമെന്ന് പ്രമുഖ കമ്പോള ഉത്പന്ന ഗവേഷണ ഏജൻസിയായ കോംട്രെൻഡ്സ് റിസർച്ച് ഡയറക്ടർ ഗ്യാനശേഖർ ത്യാഗരാജൻ പ്രവചിക്കുന്നു.

അമേരിക്കൻ ഡോളറിനെതിരെ രൂപ തുടർച്ചയായി ശക്തിയാർജിക്കുന്നതും വികസിത മേഖലകളിലെ സാമ്പത്തിക മാന്ദ്യവും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ ഇടയാക്കും. നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 63,060 രൂപയ്ക്ക് അടുത്താണ്.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2070 ഡോളറിലാണ്.
ആഗോള സാമ്പത്തിക മേഖല അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടാൻ എല്ലാ സാഹചര്യവുമുണ്ടെന്ന് പ്രമുഖ അനലിസ്റ്റുകൾ പറയുന്നു.

അമേരിക്കയും യൂറോപ്പും അതിരൂക്ഷമായ മാന്ദ്യ സാഹചര്യത്തിലാണ് നീങ്ങുന്നത്. അതിനാൽ ഈ വർഷം മാർച്ചിന് മുന്നോടിയായി അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ അര ശതമാനം വരെ കുറവ് വരുത്തിയേക്കാം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോളർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അവർ പറയുന്നു.

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മൂലം സുരക്ഷിൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്.

2024 ൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,400 ഡോളർ വരെ ഉയർന്നേക്കുമെന്നും വിദഗ്ധർ പറയുന്നു.

X
Top