ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പവർ ഗ്രിഡിന് 3,651 കോടി രൂപയുടെ മികച്ച ലാഭം

ന്യൂഡൽഹി: 2022 സെപ്തംബർ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 9% വർധിച്ച് 3,651 കോടി രൂപയായതായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. മുൻ വർഷം ഇതേ പാദത്തിൽ ഇത് 3,338.27 കോടി രൂപയായിരുന്നു.

2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 9,930.74 കോടി രൂപയിൽ നിന്ന് 7% വർധിച്ച് 10,665.7 കോടി രൂപയായി. ഒന്നാം പാദത്തിൽ കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 3,765.86 കോടി രൂപയും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10,446 കോടി രൂപയുമായിരുന്നു.

2022 സെപ്തംബർ 30-ന് അവസാനിച്ച അർദ്ധ വർഷത്തിൽ പവർ ഗ്രിഡ് 7,416.90 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയപ്പോൾ ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8% വർധിച്ച് 21,101.78 കോടി രൂപയായി. ത്രൈമാസത്തിൽ ഓരോ ഇക്വിറ്റി ഓഹരിക്കും 5 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

ഊർജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഇത് പ്രധാനമായും വൈദ്യുത വിതരണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.

X
Top