Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

പിഎൻബി ബാങ്കിന്റെ അറ്റാദായത്തിൽ ചരിത്രക്കുതിപ്പ്

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ പ്രമുഖ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ(പി.എൻ.ബി) അറ്റാദായം 159 ശതമാനം ഉയർന്ന് 3,252 കോടി രൂപയിലെത്തി.

മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 1,255 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 10.23 ശതമാനം ഉയർന്ന് 10,476 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നതിലും മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചത്.

നിഷ്ക്രിയ ആസ്തി ജൂൺ 30ന് 4.98 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം അർദ്ധ വർഷത്തിൽ ധനകാൂള സ്ഥാപനങ്ങളിൽ നിന്നും 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.എൻ.ബി മാനേജിംഗ് ഡയറക്ടർ അതുൽ കുമാർ ഗോയൽ പറഞ്ഞു.

X
Top