ഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ വിലയേറി ബസ്മതി അരിലോകബാങ്ക് പ്രസിഡൻറ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്രൂഡ് വിലയിലെ ഇടിവ് ഉപഭോക്താക്കൾക്ക് ലഭിക്കില്ലചൈനയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

വായ്പ നിരക്ക് ഉയര്‍ത്തി പിഎന്‍ബിയും ബാങ്ക് ഓഫ് ഇന്ത്യയും

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്്ഠിത വായ്പാ നിരക്കില്‍ വര്‍ധനവ് വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയും. പുതുക്കിയ നിരക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് എംസിഎല്‍ആര്‍ 40 ബേസിസ് പോയിന്റും, ബാങ്ക് ഓഫ് ഇന്ത്യ 15 ബേസിസ് പോയിന്റുമാണ് വര്‍ധിപ്പിച്ചത്.

ബാങ്ക് ഓഫ് ഇന്ത്യ

ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 6.65 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. മൂന്നു മാസത്തേക്ക് 7.80 ശതമാനവും, ആറ് മാസത്തേക്ക് 8.05 ശതമാനവുമാണ് പുതുക്കിയ നിരക്ക്. ഒരു വര്‍ഷത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ 8.15 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി. മൂന്ന് വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനമായി.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് എംസിഎല്‍ആര്‍ 7.45 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി. ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 7.90 ശതമാനവും, മൂന്ന് മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8 ശതമാനവും, ആറ് മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8.20 ശതമാനവുമായി. ഒരു വര്‍ഷത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ 20 ബേസിസ് പോയിന്റ് വര്‍ധിച്ച് 8.10 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി.

മൂന്ന് വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായി.

X
Top