നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പിഎംഐ: സേവന മേഖല വികാസം 12 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: എസ്ആന്റ്പി സര്‍വീസസ് പിഎംഐ സൂചിക പ്രകാരം ഇന്ത്യന്‍ സേവന മേഖല, ഫെബ്രുവരിയില്‍ 12 വര്‍ഷത്തെ ഉയര്‍ന്ന വികാസം രേഖപ്പെടുത്തി. 59.4 ലേയ്ക്കാണ് പിഎംഐ സൂചിക വളര്‍ന്നത്.ഇത് തുടര്‍ച്ചയായ 19ാം മാസമാണ് സേവനരംഗം നേട്ടമുണ്ടാക്കുന്നത്.

ഉത്പാദന ചെലവ് കുറഞ്ഞതാണ് സൂചികയെ ഉയര്‍ത്തിയതെന്ന് എസ്ആന്റ് പി നിരീക്ഷിക്കുന്നു. ഇന്‍പുട്ട് ചെലവിലെ വര്‍ധന, രണ്ടര വര്‍ഷത്തെ കുറഞ്ഞ തോതിലായിട്ടുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളെ മറികടക്കാന്‍ ഇതിലൂടെ സാധിച്ചു.

അതേസമയം തൊഴില്‍ വളര്‍ച്ച ഫെബ്രുവരിയില്‍ താരതമ്യേന തണുപ്പനാണ്. ജനുവരിയിലെ അതേ നില കഴിഞ്ഞമാസവും തുടര്‍ന്നു. വെറും നാല് ശതമാനം വ്യവസായികള്‍ മാത്രമാണ് ഉയര്‍ന്ന ഉത്പാദന ചെലവ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറിയത്.

പോസിറ്റീവ് വിപണി വികാരം ജനുവരിയിലെ സമാന തോതില്‍ തുടരുന്നു. അതേസമയം ദീര്‍ഘകാല ശതാശരിയേക്കാള്‍ അതിപ്പോഴും കുറവാണ്. വില്‍പന വളര്‍ച്ച നിലനിര്‍ത്തുക, മത്സര സമ്മര്‍ദ്ദം കുറയ്ക്കുക എന്നീ ഘടകങ്ങള്‍ പല കമ്പനികള്‍ക്കും വെല്ലുവിളികളായി.

മാര്‍ക്കറ്റിംഗും ഡിമാന്റ് അനുമാനങ്ങളും ശുഭാപ്തി വിശ്വാസം പ്രകടമാക്കുന്നു.

X
Top