തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

പിഎംഎവൈ വഴി നഗര മേഖലകളില്‍ വീടു നിര്‍മിക്കാന്‍ പത്തു ലക്ഷം കോടി രൂപ വകയിരുത്തി ബജറ്റ്

പ്രധാന മന്ത്രി ആവാസ് യോജന വഴി നഗര മേഖലകളില്‍ വീടു നിര്‍മിക്കാന്‍ പത്തു ലക്ഷം കോടി രൂപ വകയിരുത്തുമെന്ന ബജറ്റ് പ്രഖ്യാപനം രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കും.

താഴ്ന്ന വരുമാനക്കാര്‍ക്കായി വലിയ തോതില്‍ നഗരങ്ങളില്‍ വീടുകള്‍ നിര്‍മിക്കുന്നതിന്റെ പ്രതിഫലനം വിവിധ മേഖലകളിലെ ഉപഭോഗത്തില്‍ പ്രതിഫലിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാവും ഇതിനുള്ള നീക്കങ്ങള്‍ നടത്തുക.

പിഎംഎവൈ അര്‍ബന്‍ വിഭാഗത്തില്‍ പത്തു ലക്ഷം കോടി രൂപ അധികമായി വകയിരുത്തുന്നതിന് ഒപ്പം പലിശ ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണിക്കും. ഇതു കൂടിയാകുമ്പോള്‍ ഉപഭോഗ മേഖലയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ.

നഗരങ്ങളില്‍ വാടക വീടുകള്‍ സുതാര്യമായ രീതിയില്‍ ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

X
Top