കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിലുള്ള ‘റെസ്കോ’ മാതൃകയ്ക്കുള്ള കരടുമാർഗരേഖ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: പുരപ്പുറത്ത് സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാനും വഴിയൊരുങ്ങും.

ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിലുള്ള ‘റെസ്കോ’ (RESCO) മാതൃക സംബന്ധിച്ച കരടുമാർഗരേഖ കേന്ദ്രം പ്രസിദ്ധീകരിച്ചു.

ഒരു കുടുംബത്തിന് സ്വന്തം നിലയിൽ പ്ലാന്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഊർജ സേവന കമ്പനി അവരുടെ ചെലവിൽ നമ്മുടെ പുരപ്പുറത്ത് അവരുടെ പ്ലാന്റ് സ്ഥാപിക്കുന്നതാണ് റെസ്കോ മോഡൽ.

മുതൽമുടക്ക് ഈ കമ്പനികൾ വഹിക്കും. കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും വീട്ടുടമയ്ക്ക് പ്ലാന്റിന്റെ ഉടമസ്ഥാവകാശമുണ്ടായിരിക്കില്ല. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനം പങ്കുവയ്ക്കും.

പദ്ധതി കാലാവധി തീരുമ്പോൾ ഉടമസ്ഥാവകാശം വീട്ടുടമയ്ക്കു കൈമാറും. ഊർജ സേവന കമ്പനികൾക്കു പുറമേ വിതരണക്കമ്പനികൾക്കും ഇതേ മാതൃകയിൽ പ്ലാന്റുകൾ സ്ഥാപിക്കാം.

X
Top