
ന്യൂഡല്‍ഹി: എന്ത് കടുത്ത വില നല്‍കിയാലും കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
“കര്‍ഷകരുടെ താല്‍പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ക്ഷീര കര്‍ഷകരേയും ബാധിക്കുന്ന ഒന്നും ഇന്ത്യ ചെയ്യില്ല. എന്ത് വില നല്‍കേണ്ടിവന്നാലും”‘ എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നു എന്ന കാരണത്താലാണിത്. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള യുഎസിന്റെ ഇറക്കുമതി തീരുവ 50 ശതമാനമായി.
താരിഫ് ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ്’ എന്ന് ബുധനാഴ്ച ഇന്ത്യ പറഞ്ഞു. 14 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ ലക്ഷ്യം, ന്യൂഡല്‍ഹി കൂട്ടിച്ചേര്‍ത്തു.
യുഎസ് വ്യാവസായിക ഉത്പന്നങ്ങള്‍ക്കുള്ള ലെവികള്‍ നീക്കം ചെയ്യുമെന്നും പ്രതിരോധ, ഊര്‍ജ്ജ വാങ്ങലുകള്‍ നടത്തുമെന്നും കാറുകളുടെ നികുതി കുറയ്ക്കുമെന്നും വ്യാവസായിക ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യ യുഎസിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക, പാല്‍ ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ നീക്കം ചെയ്യില്ലെന്ന് രാജ്യം അറിയിച്ചു.
ഇതോടെയാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അനിശ്ചിതാവസ്ഥയിലായത്.