ഒന്നാം പാദത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചു, നികുതി വരുമാനം കുറഞ്ഞുഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി മോദി; ‘വികസനത്തിൽ രാജ്യം ലോകത്തിന്റെ പ്രേരക ശക്തി’

ന്യൂഡൽഹി: അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രതീക്ഷയാണ് മോദി മുന്നോട്ടു വച്ചത്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് മാറുകയാണ്. നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാൽ ഇന്ന് നൂറുകോടി പേർ അവരാഗ്രഹിക്കുന്ന ജീവശൈലിയിൽ ജീവിക്കുന്നുണ്ട്. മാർഗ നിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള റോഡ് മാപ്പ് ആയിട്ടാണ്, അല്ലാതെ ആശയങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.ചുരുങ്ങിയ കാലയളവിൽ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയിൽ ആദ്യ മുന്നു സ്ഥനത്തേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജി 20 ഉച്ചക്കോടിയിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി20 യോഗങ്ങൾ കശ്മീരിലും അരുണാചൽ പ്രദേശിലും നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു.

പാകിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും ലോകത്തിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിഡിപി കേന്ദ്രീകൃത വളർച്ചയെക്കാൾ ലോകം മനുഷ്യകേന്ദ്രീകൃത വളർച്ചയിലേക്ക് മാറുന്നെന്നും സൈബർ കുറ്റകൃത്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദില്ലിയിൽ നടക്കുന്ന ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണ്. യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി.

എന്നാൽ സമവായത്തിന് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഷെർപമാരുടെ യോഗത്തിൽ ശ്രമിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.

ജി 20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്.

ജി20 രാജ്യങ്ങളുടെ ഷെർപമാരുടെ മൂന്നു ദിവസത്തെ യോഗം ഹരിയാനയിലെ നൂഹിലെ ഐടിസി ഗ്രാൻറ് ഭാരത് ഹോട്ടലിൽ തുടങ്ങിയിട്ടുണ്ട്.

അമിതാഭ് കാന്തിന്‍റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സമവായത്തിനുള്ള നീക്കം ഇന്ത്യ നടത്തും.

X
Top