ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തും

ന്യൂഡല്‍ഹി: 100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കുന്നതുള്‍പ്പടെ സുപ്രധാന കാര്‍ഷിക പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പിഎം ധന്‍-ധന്യ കൃഷി യോജനയിലൂടെ ഉത്പാദനക്ഷമമായ മേഖലകളിലേയ്ക്ക് ഈ പ്രദേശങ്ങളെ എത്തിക്കും.24,000 കോടി രൂപയാണ് ഇതിനായി വകയിരുത്തുക. വിളവ് മെച്ചപ്പെടുത്തുക, വൈവിധ്യമാര്‍ന്ന വിളകള്‍ പ്രോത്സാഹിപ്പിക്കുക, ജലസേചന സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുക എന്നിവയാണ് കര്‍മ്മ പദ്ധതികള്‍.

പുതിയ പദ്ധതി കാര്‍ഷിക മേഖലയിലെ പ്രാദേശിക അസമത്വങ്ങള്‍ കുറയ്ക്കുകയും രാജ്യവ്യാപകമായി ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചണം എന്നിവയുടെ ഉല്‍പാദനത്തില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തും അരി, ഗോതമ്പ്, പരുത്തി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ നില്‍ക്കുന്നതായി മോദി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക കയറ്റുമതി ?4 ലക്ഷം കോടി കവിഞ്ഞു.

X
Top