ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

പിഎം കിസാൻ പദ്ധതി: കർഷകർ ബന്ധപ്പെട്ട രേഖകൾ ഡിസംബർ 31നകം നൽകണം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബന്ധപ്പെട്ട രേഖകൾ ഡിസംബർ 31 നകം നൽകണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം.

തുടർന്നും ആനുകൂല്യം ലഭിക്കുന്നതിന് റെലിസ് (ReLIS) പോർട്ടലിൽ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളുള്ള പിഎം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ മുഖേന നൽകണം.

റെലിസ് (ReLIS) പോർട്ടലിൽ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളില്ലാത്തവർ അപേക്ഷയോടൊപ്പം സ്ഥല വിവരങ്ങൾ പട്ടയം/ആധാരം/വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷിഭവനിൽ നൽകണം.
പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്.

ഇതിനായി ഡിസംബർ 31 നകം പിഎം കിസാൻ പോർട്ടൽ മുഖേനയോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഇ-കെവൈസി ചെയ്യാം.

പിഎം കിസാൻ പദ്ധതിയിൽ ചേർന്നിട്ടില്ലാത്ത അർഹതയുള്ള കർഷകർ സ്വന്തമായോ അക്ഷയ/ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയക്ടർ അറിയിച്ചു.

X
Top