
സൂറത്ത്: ഉല്‍പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതിയില്‍ അടിസ്ഥാന രാസവസ്തു നിര്‍മ്മാണത്തെ ഉടന്‍ ഉള്‍പ്പെടുത്തും. കേന്ദ്രമന്ദ്രി മാണ്ഡവ്യ അറിയിക്കുന്നു. ”അന്താരാഷ്ട്ര നിലവാരമുള്ള” മരുന്നുകള്‍ക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുമായി ഒരു ബില്ല് തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭയിലും പിന്നീട് പാര്‍ലമെന്റിലും അവതരിപ്പിക്കും.
ആഭ്യന്തര നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ മത്സരശഷി മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം പിഎല്‍ഐ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അടിസ്ഥാന രാസവളങ്ങള്‍ക്ക് പിന്തുണ നല്‍കിയാല്‍, അത് അഗ്രിക്കെമിക്കല്‍സ്, ഫാര്‍മ.രാസവളങ്ങള്‍ എന്നിവയില്‍ പ്രതിഫലിക്കും. ഇവയുടെയെല്ലാം വിലകുറയ്ക്കാന്‍ സാധിക്കും, മന്ത്രി പറഞ്ഞു.
വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അടിസ്ഥാന രാസവസ്തുക്കള്‍ സാധാരണയായി രാസവള മേഖല, ഫാര്‍മ തുടങ്ങിയ മേഖലകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ കയറ്റുമതി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി മുരന്നുകള്‍ക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുമായി നിയമം തയ്യാറാക്കും.
അത് മന്ത്രിസഭയിലും പാര്‍ലമെന്റിലും ഉടന്‍ അവതരിപ്പിക്കും. 1947 മുമ്പ് നിലവിലുണ്ടായിരുന്ന മരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തു നിയമം പലതവണ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരു പരിഷ്‌ക്കരണം ആവശ്യമാണ്.