
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷനും കർണാടക സ്റ്റേറ്റ് പോളിമേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷീനറി എക്സിബിഷൻ- കെ പ്ലെക്സിന് തുടക്കമായി. 14 വരെ നീളുന്ന പ്രദർശനം അങ്കമാലി അഡ്ലക്സ് എക്സിബിഷൻ സെന്ററിലാണ് നടക്കുക. ചൈന, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 300-ൽപരം സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. 1,80,000 ചതുരശ്ര അടിയിലധികം വിസ്തീർണത്തിൽ ഒരുങ്ങുന്ന പ്രദർശനത്തിൽ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്ത പുതിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ തത്സമയ പ്രദർശനവും ഉണ്ടാകും. രാവിലെ 10 മുതൽ വൈകുന്നേരം ആറ് മണി വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.