കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

പോളിടെക്ന യൂറോപ്പയെ ഏറ്റെടുക്കാൻ ഒരുങ്ങി പ്ലാനറ്റ് സ്‌മാർട്ട് സിറ്റി

ന്യൂ ഡൽഹി: ആർക്കിടെക്‌ചറൽ, എഞ്ചിനീയറിംഗ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള കമ്പനിയായ പോളിടെക്‌ന യൂറോപ്പയെ ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ട് യുകെ ആസ്ഥാനമായുള്ള ഹൗസിംഗ്, അഡ്വാൻസ്ഡ് പ്രോപ്‌ടെക് സൊല്യൂഷൻസ് പ്രമുഖരായ പ്ലാനറ്റ് സ്‌മാർട്ട് സിറ്റി. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള അതിന്റെ പ്രോജക്‌ടുകളിലുടനീളമുള്ള ഉപഭോക്താക്കളുടെ ഉപയോക്തൃ അനുഭവം വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. പ്ലാനറ്റ് സ്മാർട്ട് സിറ്റിയുടെ പ്ലാനറ്റ് ഐഡിയ സാങ്കേതിക സംവിധാനങ്ങൾ, ആസൂത്രണം, വാസ്തുവിദ്യ, സാമൂഹിക നവീകരണം, പരിസ്ഥിതി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ നൂതനമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പ്ലാനറ്റ് സ്‌മാർട്ട് സിറ്റി ഇന്ത്യ, ഇറ്റലി, ബ്രസീൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾ നടപ്പിലാക്കുന്നു. 15,000 ഭവന യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് പ്ലാനറ്റ് സ്മാർട്ട് സിറ്റി കോൾട്ടെ-പാട്ടിൽ ഡെവലപ്പർമാരുമായി സംയുക്ത സംരംഭം നടത്തുകയാണ്. വികസിപ്പിക്കുന്ന പ്രോജക്റ്റുകളുടെ മൊത്തത്തിലുള്ള വളർച്ച എളുപ്പത്തിലാക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

പോളിടെക്‌ന യൂറോപ്പയും, പ്ലാനറ്റ് സ്മാർട്ട് സിറ്റിയുടെ പ്ലാനറ്റ് ഐഡിയയും ഇതിനകം തന്നെ ലോകമെമ്പാടുമുള്ള സംയുക്ത പദ്ധതികളിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റെടുക്കലിന് ശേഷം രണ്ട് കമ്പനികളും പൂർണ്ണമായി സംയോജിപ്പിക്കുമെന്ന് പ്ലാനറ്റ് സ്‌മാർട്ട് സിറ്റി അറിയിച്ചു.

X
Top