അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എഫ്ടിഎ ചര്‍ച്ചകളുടെ അവലോകനത്തിനായി പിയൂഷ് ഗോയല്‍ ന്യൂസിലാന്‍ഡില്‍

ഓക്ക്‌ലന്റ്: ഇന്ത്യ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ അവലോകനം ചെയ്യുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ന്യൂസിലാന്‍ഡിലെത്തി. വ്യാപാര മന്ത്രി ടോഡ് മക്ലേയുമായി ഗോയല്‍ കൂടിക്കാഴ്ച നടത്തും. കരാര്‍ അന്തിമമാക്കുകയാണ് ലക്ഷ്യം.

കൂടാതെ ബിസിനസ് നേതാക്കളുമായും നിക്ഷേപകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ വ്യാപാരം 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇത് 1.3 ബില്യണ്‍ ഡോളറിന്റേതായി. ഇത് ഇരട്ടിയാക്കുകയാണ് എഫ്ടിഎയുടെ ലക്ഷ്യം.

വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ സപ്ലൈസ്, ശുദ്ധീകരിച്ച പെട്രോള്‍, ട്രാക്ടറുകള്‍, ജലസേചന ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഇരുമ്പ്, ഉരുക്ക്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ചെമ്മീന്‍, വജ്രങ്ങള്‍, ബസ്മതി അരി എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്നു.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍, ആപ്പിള്‍, കിവിഫ്രൂട്ട്, കുഞ്ഞാട്, മട്ടണ്‍ മാംസം, ആല്‍ബുമിന്‍, ലാക്ടോസ് സിറപ്പ് പോലുള്ള പാല്‍ അടിസ്ഥാനമാക്കിയുള്ള വസ്തുക്കള്‍, കോക്കിംഗ് കല്‍ക്കരി, മരക്കഷണങ്ങള്‍, മരത്തടികള്‍, കമ്പിളി, സ്‌ക്രാപ്പ് ലോഹങ്ങള്‍ എന്നിവയാണ് ന്യൂസിലാന്‍ഡില്‍ നിന്നും ഇന്ത്യയിലെത്തുന്ന ഉത്പന്നങ്ങള്‍.

നവംബര്‍ 3 നാണ് ഇരു രാജ്യങ്ങളും എഫ്ടിഎ നാലാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചത്.

X
Top