ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ഓഹരികള്‍ ലിസ്റ്റ് ചെയ്ത് പിരമല്‍ ഫാര്‍മ

ന്യൂഡല്‍ഹി: പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡി(പിഇഎല്‍) ല്‍ നിന്നും വിഘടിച്ച് പുതിയ സംരഭമായി മാറിയ പിരമല്‍ ഫാര്‍മ ലിമിറ്റഡ് (പിപിഎല്‍)നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. 10 രൂപ മുഖവിലയുള്ള സ്റ്റോക്ക് 200 രൂപയിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. കോര്‍പ്പറേറ്റ് ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായായിരുന്നു വിഭജനം.

തുടര്‍ന്ന് 4 പിപിഎല്‍ ഓഹരികള്‍ പിഇഎല്ലിന്റെ ഓഹരിയുടമകള്‍ക്ക് ലഭ്യമായി. പിരാമല്‍ ഫാര്‍മ സൊല്യൂഷന്‍സ്, പിരമല്‍ ക്രിട്ടിക്കല്‍ കെയര്‍ , ഇന്ത്യ കണ്‍സ്യൂമര്‍ കെയര്‍ എന്നിവയെ ചേര്‍ത്താണ് പിപിഎല്‍ രൂപീകരിച്ചിരിക്കുന്നത്. ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി കമ്പനി നേരത്തെ കരസ്ഥമാക്കിയിരുന്നു.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്വാല്‍ ഓഹരിയ്ക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് 210 രൂപയാണ്. പിരമല്‍ ഫാര്‍മയുടെ ബിസിനസ് മോഡല്‍ വ്യത്യസ്തമാണെന്നും അത്, കരാര്‍ വികസനവും നിര്‍മ്മാണവും (സിഡിഎംഒ: വില്‍പ്പനയുടെ 59 ശതമാനം), ഹോസ്പിറ്റല്‍ ജനറിക്‌സ് (സിഎച്ച്ജി; വില്‍പ്പനയുടെ 30 ശതമാനം), ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ( ഐസിഎച്ച്; വില്‍പ്പനയുടെ 11 ശതമാനം) എന്നിങ്ങനെ വിഭജിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.

ഓരോ വിഭാഗത്തിന്റെയും വരുമാനം യഥാക്രമം 10%,12%,22% സിഎജിആറില്‍ വളരുമെന്നാണ് മോതിലാല്‍ ഓസ്വാള്‍ കണക്കുകൂട്ടുന്നത്.

X
Top