അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

650 കോടി രൂപ സമാഹരിക്കാൻ പിരാമൽ എന്റർപ്രൈസസ്

മുംബൈ: ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 650 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി പിരാമൽ എന്റർപ്രൈസസ് അറിയിച്ചു. 600 കോടി രൂപ വരെ സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്ഷനുള്ള ഇഷ്യുവിന്റെ വലുപ്പം 50 കോടി രൂപ വരെയാണെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം സുരക്ഷിതവും ലിസ്‌റ്റുചെയ്‌തതും റിഡീം ചെയ്യാവുന്നതുമായ പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ്, മാർക്കറ്റ് ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യാനാണ് അനുമതി നൽകിയത്.

കമ്പനിയുടെ കോർപ്പറേറ്റ് ഘടന ലളിതമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഓഗസ്റ്റിൽ പിരമൽ എന്റർപ്രൈസസിൽ (പിഇഎൽ) നിന്ന് പിരമൽ ഫാർമയെ വേർപെടുത്തിയിരുന്നു. വിഭജന പദ്ധതിക്ക് ഓഗസ്റ്റ് 12-ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) നിന്ന് അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയിലെ വൈവിധ്യമാർന്ന കമ്പനികളിലൊന്നാണ് പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡ്. ഹെൽത്ത് കെയർ സൊല്യൂഷൻസ്, ഫാർമ സൊല്യൂഷൻസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

X
Top