തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആസ്തി 1.30 ലക്ഷം കോടി രൂപയാക്കാന്‍ പിരമല്‍ എന്റര്‍പ്രൈസസ്

കൊച്ചി: പിരമല്‍ എന്റര്‍പ്രൈസസ് നടപ്പു സാമ്പത്തിക വര്‍ഷം നൂറു ശാഖകള്‍ കൂടി ആരംഭിക്കും. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ രണ്ടിരട്ടി വര്‍ധിപ്പിച്ച് 1.30 ലക്ഷം കോടിയായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

റീട്ടെയില്‍ മേഖലയില്‍ 67 ശതമാനവും ഹോള്‍സെയില്‍ മേഖലയില്‍ 33 ശതമാനവും ബിസിനസ് എന്ന നിലയിലെത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കമ്പനി 4600 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള വരുമാനമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ റീട്ടെയില്‍ വായ്പാ ബിസിനസ് 57 ശതമാനം വര്‍ധനവോടെ 34,891 കോടി രൂപയിലെത്തിയിട്ടുണ്ട്.

ഡിഎച്ച്എഫ്എല്‍ ഏറ്റെടുത്ത ശേഷം തങ്ങള്‍ക്ക് ഗണ്യമായ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടെന്നും ഭവന വായ്പാ മേഖലയിലെ ഏറ്റവും വലിയ എന്‍ബിഎഫ്‌സി ആയി നിലനില്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇതേക്കുറിച്ചു സംസാരിക്കവെ പിരമല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അജയ് പിരമല്‍ പറഞ്ഞു.

X
Top