ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

എക്‌സ് ഡിമെര്‍ജറായി പിരമല്‍ എന്റര്‍പ്രൈസസ് ഓഹരികള്‍

മുംബൈ: എക്‌സ് ഡിമെര്‍ജര്‍ ട്രേഡ് നടത്തിയ പിരാമല്‍ എന്റര്‍പ്രൈസസ് ഓഹരി ചൊവ്വാഴ്ച 44 ശതമാനം ഇടിവ് നേരിട്ട് 1077 രൂപയിലേയ്ക്ക് വീണു. ഡീമെര്‍ജര്‍ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 1 ആണ്. ഇതുപ്രകാരം 2 രൂപ മുഖവിലയുള്ള പിരമല്‍ എന്റര്‍പ്രൈസസ് ഓഹരി കൈവശം വയ്ക്കുന്ന നിക്ഷേപകന് 10 രൂപ മുഖവിലയുള്ള പിരാമല്‍ ഫാര്‍മയുടെ 4 ഓഹരികള്‍ അലോട്ട് ചെയ്യപ്പെടും.

പിരാമല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ രണ്ട് ലിസ്റ്റഡ് സ്ഥാപനങ്ങളായി മാറാന്‍ 2021 ഒക്ടോബറിലാണ് പിരാമല്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് അനുവാദം നല്‍കിയത്. സാമ്പത്തിക വര്‍ഷം 2023 മൂന്നാം പാദത്തോടെ പിരാമല്‍ ഫാര്‍മയുടെ ലിസ്റ്റിംഗ് പൂര്‍ത്തിയാകും. അതേസമയം പിഎച്ച്എല്‍ ഫിന്‍ഇന്‍വെസ്റ്റ് പിരാമല്‍ എന്റര്‍പ്രൈസുമായി ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റഡ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി രൂപീകരിക്കപ്പെടും.

വ്യത്യസ്ത ഉത്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ആണ് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 15 ആഗോള സൗകര്യങ്ങളുംം 100ലധികം രാജ്യങ്ങളിലെ ആഗോള വിതരണ ശൃംഖലകളും എന്‍ഡ്ടുഎന്‍ഡ് മാനുഫാക്ചറിംഗ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന് കമ്പനി പറയുന്നു. പിരാമല്‍ ഫാര്‍മ സൊല്യൂഷന്‍സും കോംപ്ലക്‌സ് ഹോസ്പിറ്റല്‍ ജനറിക്‌സ് ബിസിനസായ പിരാമല്‍ ക്രിട്ടിക്കല്‍ കെയറും കൗണ്ടര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇന്ത്യ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ബിസിനസ്സും ഒരുമിപ്പിച്ചാണ് പിരാമല്‍ ഫാര്‍മ രൂപവല്‍ക്കരിച്ചിരിക്കുന്നത്.

X
Top