ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

151 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി പിരാമൽ എന്റർപ്രൈസസ്

മുംബൈ: മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 151 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി പിരമൽ എന്റർപ്രൈസസ് (പിഇഎൽ) , മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 510 കോടി രൂപയായിരുന്നു. ഫിനാൻഷ്യൽ സർവീസ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ സാന്നിധ്യമുള്ള വൈവിധ്യമാർന്ന ഗ്രൂപ്പിന് മുൻ വർഷത്തെ ഇതേകാലയളവിൽ 218 കോടി രൂപയുടെ നികുതി ആഘാതം ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം നാലാം പാദത്തിൽ ഇത് 24 കോടി രൂപയായിരുന്നു. പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 23 ശതമാനം ഉയർന്ന് 4,401 കോടി രൂപയായി.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 12 മാസ കാലയളവിൽ 14,713 കോടി രൂപയുടെ വരുമാനത്തിന്റെ പിൻബലത്തിൽ പിരാമൽ എന്റർപ്രൈസസിന്റെ അറ്റാദായം 41% ഉയർന്ന് 1,999 കോടി രൂപയായി. കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 33 രൂപ ലാഭവിഹിതം ശുപാർശ ചെയ്തു. കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (AUM) 33% ഉയർന്ന് 65,185 കോടി രൂപയായി, അതേസമയം മൊത്തത്തിലുള്ള ലോൺ ബുക്കിലെ റീട്ടെയിൽ വിഹിതം 36% ആയി ഉയർന്നു. റീട്ടെയിൽ ലോൺ ബുക്ക് വാർഷികാടിസ്ഥാനത്തിൽ 306% ഉയർന്ന് 21,552 കോടി രൂപയായപ്പോൾ, 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി 1.32 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി.

X
Top