തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഫാർമ ബിസിനസ്സ് വിഭജിക്കാൻ പിരമൽ എന്റർപ്രൈസസിന് ഓഹരി ഉടമകളുടെ അനുമതി

മുംബൈ: അജയ് പിരാമലിന്റെ ഉടമസ്ഥതയിലുള്ള പിരാമൽ എന്റർപ്രൈസസിന് അതിന്റെ ഫാർമസ്യൂട്ടിക്കൽസ് ബിസിനസ്സ് വിഭജിക്കാനും കോർപ്പറേറ്റ് ഘടന ലളിതമാക്കാനും ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. ചൊവ്വാഴ്ച നടന്ന ഷെയർഹോൾഡർമാരുടെ യോഗത്തിൽ ഈ നിർദേശത്തിന് അനുകൂലമായി 99 ശതമാനം വോട്ട് ലഭിച്ചതായി പിരമൽ എന്റർപ്രൈസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. വിഭജനം കമ്പനിയെ രണ്ട് കേന്ദ്രീകൃത സ്ഥാപനങ്ങളായി വിഭജിക്കും. അവ യഥാക്രമം സാമ്പത്തിക സേവനം, ഫാർമസ്യൂട്ടിക്കൽസ് എന്നിങ്ങനെ ആയിരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണ് പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡ്. ഹെൽത്ത് കെയർ സൊല്യൂഷൻസ്, ഫാർമ സൊല്യൂഷൻസ്, സാമ്പത്തിക സേവനം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.45 ശതമാനത്തിന്റെ നേട്ടത്തിൽ 1,721.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

X
Top